Cricket

ഇന്ത്യ-പാക് പോരാട്ടം നടക്കാന്‍ വെറും 10% സാധ്യത മാത്രം!

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഐസിസി ട്വന്റി-20 ലോകകപ്പ് മല്‍സരം നടക്കാനുള്ള സാധ്യത മങ്ങുന്നു. മല്‍സരം നടക്കേണ്ട മെല്‍ബണില്‍ കടുത്ത മഴ പെയ്യുമെന്ന പ്രവചനമാണ് ആരാധകരെ നിരാശയിലാക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്യുന്നത്. ഞായറാഴ്ച്ചയും ഇടിയോടു കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

മല്‍സരം നടക്കാതെ വന്നാല്‍ ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കും. ലോകകപ്പില്‍ രണ്ട് സെമിഫൈനലുകള്‍ക്കും ഫൈനലിനും മാത്രമാണ് റിസര്‍വ് ദിനമുള്ളത്. ഏഷ്യാകപ്പിലെ തോല്‍വിക്കു പകരം വീട്ടാന്‍ ഒരുങ്ങുന്ന ഇന്ത്യയും ആധിപത്യം നിലനിര്‍ത്താന്‍ പാക്കിസ്ഥാനും ഇറങ്ങുമ്പോള്‍ ആവേശ പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

മല്‍സരത്തിന്റെ ടിക്കറ്റുകളെല്ലാം മുന്‍കൂട്ടി വിറ്റു പോയിരുന്നു. വില്‍പ്പനയ്ക്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ടിക്കറ്റ് വിറ്റുപോയത്. കളി നടന്നില്ലെങ്കില്‍ ടിക്കറ്റെടുത്തവര്‍ക്കെല്ലാം പണം തിരികെ നല്‍കേണ്ടി വരും.

Related Articles

Back to top button