Cricket

കളിച്ചത് 5 മല്‍സരം, നാലിലും 50 കടന്ന് ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച് തിലക് വര്‍മ!

ഇന്ത്യയുടെ പുതിയ ബാറ്റിംഗ് പ്രതീക്ഷയായി മാറുകയാണ് തിലക് വര്‍മയെന്ന യുവതാരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് തിലക്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഈ പത്തൊമ്പതുകാരന്റെ സയദ് മുഷ്താഖ് അലി ട്രോഫിയിലെ സ്‌കോറുകള്‍ ഇങ്ങനെയാണ്- 60,57,62,67,12.

തകര്‍പ്പന്‍ ഫോമിലുള്ള തിലകിന്റെ ചുമലിലേറിയാണ് ഹൈദരാബാദിന്റെ ഈ സീസണിലെ കുതിപ്പ്. കളിച്ച അഞ്ചില്‍ മൂന്നെണ്ണത്തിലാണ് ഹൈദരാബാദ് ജയിച്ചത്. തോറ്റ മല്‍സരങ്ങളിലൊന്നില്‍ 12 റണ്‍സാണ് തിലക് നേടിയത്. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും തിലകിന്റെ സംഭാവനയുണ്ട്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 2 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

മുഷ്താഖ് അലി ട്രോഫിയില്‍ നിലവില്‍ ടോപ് സ്‌കോററാണ് തിലക്. 6 കളിയില്‍ നിന്നും 297 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 49.50 ആണ് ആവറേജ്. 136.66 എന്ന മാന്യമായ സ്‌ട്രൈക്ക് റേറ്റും തിലകിനുണ്ട്. റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്ത് റിതുരാജ് ഗെയ്ക്ക്‌വാദും (295), യാഷ് ദുള്‍ (291) എന്നിവരാണ്. മൂവരും ഇന്ത്യയുടെ ഭാവി പ്രതീക്ഷകളാണ്.

Related Articles

Back to top button