CricketTop Stories

രോഹിത് കൊള്ളാം, ക്യാപ്റ്റൻസിക്ക് മാർക്കിട്ട് ഗവാസ്കർ

രോഹിത് ശർമ്മയുടെ ടെസ്റ്റ്‌ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച്‌ സുനിൽ ഗാവാസ്‌കർ.ശ്രീലങ്കയിക്ക് എതിരായ രണ്ട് ടെസ്റ്റ്‌ പരമ്പരയിൽ ആദ്യ മത്സരം 222 റൺസിനും ഇന്നിങ്സിനും വിജയിച്ച് ഇന്ത്യ മുന്നിലാണ്.

ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആയിരുന്ന രോഹിതിനെ ടെസ്റ്റ്‌ ടീം ക്യാപ്റ്റൻസി കൂടി ഏൽപ്പിച്ചതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ശ്രീലങ്കയിക്ക് എതിരെ നടന്നത്. ആ മത്സരത്തിൽ ഇന്ത്യൻ ബൗളേഴ്‌സിനെ വിതക്തമായി ഉപയോഗിച്ചതും ഗ്രൗണ്ടിൽ ഫീൽഡ് സെറ്റ് ചെയ്തതും അവസരോചിതമായുള്ള തീരുമാനങ്ങളെയുമൊക്കെയാണ് ഗാവാസ്‌കർ അഭിനന്ദിച്ചത്

“ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു മത്സര വിജയത്തിന്റെ പേരിൽ ഒരു ക്യാപറ്റനെയും വിലയിരുത്താൻ സാധിക്കില്ല. എന്നാൽ രോഹിത് ശ്രീലങ്കയുമായുള്ള മത്സരത്തിൽ പുറത്തെടുത്ത തീരുമാനങ്ങൾ മികച്ചതാണ്. ഇന്ത്യൻ ബൗളേഴ്‌സിനെ അവസരത്തിനോത്ത് മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചു.ആദ്യ ടെസ്റ്റിൽ തന്നെ രോഹിത് തന്റെ മികവ് തെളിയിച്ചു” ഗവസ്കർ രോഹിതിനെ കുറിച്ച് പറഞ്ഞു.

ലങ്കയിക്ക് എതിരായ രണ്ടാം മത്സരം കൂടി വിജയിച്ച് ആധികാരികമായി പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം

Related Articles

Leave a Reply

Back to top button