IPLTop Stories

താരലേലത്തിലെ ഈ പെണ്‍കുട്ടി ചില്ലറക്കാരിയല്ല!!

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ചിലരുണ്ട്. ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, ജൂഹി ചൗളയുടെ മകള്‍ ജന്‍വി എന്നിവര്‍ക്കൊപ്പം ഒരു സുന്ദരികൂടി ഏവരുടെയും ശ്രദ്ധ കവര്‍ന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ലേലംവിളിക്കാനെത്തിയ കാവ്യ മാരനാണ് താരമായി മാറിയത്. പരിശീലകന്‍ ടോം മൂഡിക്കും മുത്തയ്യ മുരളീധരനുമൊപ്പം ലേലംവിളിച്ച കാവ്യ ആരാണെന്ന് തപ്പി ആരാധകരും ഗൂഗിള്‍ കയറി. 30കാരിയായ കാവ്യ സണ്‍റൈസേഴ്‌സിന്റെ ഉടമയായ കലാനിധി മാരന്റെ മകളാണ്.

സണ്‍ ഗ്രൂപ്പിന്റെ വിവിധ മീഡിയ ഹൗസുകളുടെ ചുമതല നേരത്തെ നോക്കി നടത്തിയിരുന്നത് കാവ്യയായിരുന്നു. 2019ലെ താരലേലത്തിലും കാവ്യ സജീവമായിരുന്നു. അന്ന് ഹൈദരാബാദിന്റെ ലേലത്തിലും തിളങ്ങിയത് കാവ്യയായിരുന്നു. കാവ്യയുടെ ചിത്രങ്ങളും വീഡിയോയും അടങ്ങിയ ട്രോളുകളും തീമുകളും സോഷ്യല്‍മീഡിയയില്‍ പറപറക്കുകയാണ്. സുന്ദരിയായ ഉടമയുടെ സാന്നിധ്യം താരങ്ങള്‍ക്കും സന്തോഷം പകരുമെന്നായിരുന്നു പലരുടെയും കമന്റ്. എന്തായാലും ലേലത്തിനൊപ്പം കാവ്യയും ഹിറ്റായി മാറി.

Related Articles

Leave a Reply

Back to top button