IPLTop Stories

ശ്രീശാന്തിനെ ലേലത്തില്‍ പോലും ഉള്‍പ്പെടുത്താതിന് കാരണം?

മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഐപിഎല്‍ താരലേലത്തില്‍ കാത്തിരുന്നത് എസ്. ശ്രീശാന്തിന്റെ കാര്യത്തിലായിരുന്നു. ലേലത്തില്‍ 429 ആയിട്ടായിരുന്നു ശ്രീയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതുകഴിഞ്ഞ് വിളി പോയിട്ടും ശ്രീയുടെ പേര് വിളിച്ചില്ല. ശ്രീശാന്തിനെതിരായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്ന് വാദിക്കാമെങ്കിലും കാരണം അതല്ല. ഒരു താരത്തെ ലേലത്തില്‍ വയ്ക്കുന്നതിനോട് ഒരു ടീമിനും താല്പര്യമില്ലെങ്കില്‍ അയാളുടെ പേര് വിളിക്കില്ല. ശ്രീയെ പോലെ അന്തിമലിസ്റ്റില്‍ ഉണ്ടായിരുന്ന പല താരങ്ങളെയും ഇതുപോലെ ലേലത്തില്‍ വിളിച്ചിരുന്നില്ല. ഇത്തവണ 20 ലക്ഷം രൂപ അടിസ്ഥാനവിലയിട്ടാണ് ശ്രീശാന്തിനെ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹറുദീനും രഞ്ജിട്രോഫി നായകന്‍ സച്ചിന്‍ ബേബിക്കും ഇത്തവണ ലേലം ഭാഗ്യം കൊണ്ടുവന്നില്ല. എന്നാല്‍ ബേസില്‍ തമ്പിയും കെഎം ആസിഫും ആദ്യറൗണ്ടില്‍ വിറ്റുപോയി. ആദ്യദിനം ആര്‍ക്കും വേണ്ടാതിരുന്ന മലയാളിതാരം വിഷ്ണു വിനോദിനെ പൊന്നുംവിലയ്‌ക്കെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 20 ലക്ഷംരൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനായി മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ രംഗത്തുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഹൈദരാബാദ് 50 ലക്ഷം രൂപയ്ക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിലെത്തിച്ചത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളില്‍ വിഷ്ണു വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button