ISLTop Stories

ഒഡീഷ ക്യാമ്പിലും കോവിഡ്, ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം മാറ്റിവയ്ക്കും?

ഐഎസ്എല്ലില്‍ കോവിഡ് പിടിമുറുക്കുന്നു. എടികെ, ഗോവന്‍ താരങ്ങള്‍ക്ക് പിന്നാലെ ഒഡീഷ ടീമിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരത്തിന്റെ ഗതിയെന്താകുമെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു. ഒഡീഷ ടീമിലെ ഒരു താരത്തിന് ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇതോടെ മുഴുവന്‍ താരങ്ങളും കൊറോണ ഭീഷണിയില്‍ ആയി. നാളെ പുലര്‍ച്ചെ നടക്കുന്ന കൊറോണ ടെസ്റ്റും മത്സരത്തിനായി താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്പ് ഉള്ള റാപിഡ് ടെസ്റ്റും കഴിഞ്ഞാല്‍ മാത്രമെ മത്സരം നടക്കുമോ എന്നത് വ്യക്തമാവുകയുള്ളൂ.

കളിക്കാന്‍ 15 താരങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ കളി നടക്കണം എന്നാണ് ഐ എസ് എല്‍ തീര്‍മാനം. അത്രയും താരങ്ങള്‍ ഒഡീഷക്ക് ഒപ്പം ഇല്ലായെങ്കില്‍ കളി മാറ്റിവെക്കുകയോ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റ് നല്‍കുകയും ചെയ്യും. ഈ മത്സരം കളിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. ഐഎസ്എല്ലില്‍ കോവിഡ് വ്യാപനം ഏതു നിമിഷത്തിലും സംഭവിക്കാം എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ ഇന്ന് ആശങ്ക പങ്കുവഹിച്ചിരുന്നു. ലീഗ് നിര്‍ത്തി വെക്കുന്ന അവസ്ഥ വരരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button