ISL

കല്‍യൂഷ്‌നി ബ്ലാസ്റ്റേഴ്‌സിലെ ‘കലപില’ കുട്ടി!! രസകരമായ സംഭവം വിവരിച്ച് സഹതാരം!

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു കുടുംബം പോലെയാണ്. ടീമില്‍ ഒരിക്കലെങ്കിലും കളിച്ചിട്ടുള്ള താരങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. ടീമിനുള്ളിലെ രസകരമായ സംഭവങ്ങള്‍ വിവരിക്കുന്ന താരങ്ങളുടെ അഭിമുഖങ്ങളും ആരാധകര്‍ക്ക് ഇഷ്ടമാണ്. അത്തരത്തില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്നേറ്റക്കാരന്‍ ജിയാനു ടീമിലെ രസകരമായ കാര്യങ്ങള്‍ പങ്കുവച്ചു.

ടീമിലെ ഏറ്റവും പ്രിയപ്പെട്ട താരം ഇവാന്‍ കല്‍യൂഷ്‌നിയാണെന്ന് ജിയാനു പറയുന്നു. കല്‍യൂഷ്‌നിക്ക് ഇംഗ്ലീഷ് അറിയില്ല. ആകെ അറിയാവുന്നത് റഷ്യന്‍ ഭാഷ മാത്രമാണ്. താരത്തിന് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നതാണ് തനിക്ക് ഇപ്പോള്‍ പ്രധാന ജോലിയെന്ന് ജിയാനു ചിരിച്ചു കൊണ്ട് പറയുന്നു. എപ്പോഴും കലപില സംസാരിക്കുന്ന കുട്ടിയെ പോലെയാണ് കല്‍യൂഷ്‌നിയെന്നും ജിയാനു പറയുന്നു.

ഇംഗ്ലീഷ് ഒന്നും വശമില്ലെങ്കിലും എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ തനിക്ക് ഏറെ പ്രിയപ്പെട്ടവനായി കല്‍യൂഷ്‌നി മാറിയെന്നും ജിയാനു വെളിപ്പെടുത്തുന്നു. ടീമില്‍ കൂടുതല്‍ അടുപ്പമുള്ള മറ്റൊരാള്‍ ദിമിത്രിയോസ് ആണന്നും ജിയാനു വ്യക്തമാക്കുന്നു. രണ്ടുപേര്‍ക്കും ഗ്രീക്ക് ഭാഷയില്‍ സംസാരിക്കാവുന്നതാകും കാരണം.

അഡ്രിയാന്‍ ലൂണ തനിക്ക് ഒരു ജേഷ്ഠനെ പോലെയാണ്. ഏറെ ബഹുമാനം തോന്നുന്ന വ്യക്തിത്വം. ബഹുമാനത്തിനൊപ്പം അദേഹത്തോട് ഒരിഷ്ടവും ഉണ്ട്. ടീം ക്യാംപ് ആകെ മൊത്തം രസകരമാണന്നും ജിയാനു വ്യക്തമാക്കുന്നു.

Related Articles

Back to top button