ISLTop Stories

വാസ്‌കസ് അടുത്ത സീസണില്‍ കളിക്കാന്‍ പ്രതിഫലം കൂട്ടി ചോദിച്ചോ?

സൂപ്പര്‍താരം അല്‍വാരോ വാസ്‌കസ് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി വിലപേശല്‍ നടത്തിയോ? കഴിഞ്ഞ കുറെ മണിക്കൂറുകളായി സോഷ്യല്‍മീഡിയയില്‍ പടരുന്ന അഭ്യൂഹമാണിത്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ നില്ക്കണമെങ്കില്‍ വലിയ പ്രതിഫലം നല്കണമെന്ന് വാസ്‌കസ് ആവശ്യപ്പെട്ടതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷേ ഒരു അടിസ്ഥാനവുമില്ലെന്നതാണ് വാസ്തവം. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാന്‍ വാസ്‌കസ് നേരത്തെ തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മാനേജ്‌മെന്റിനും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല. മാനേജ്‌മെന്റ് നേരത്തെ തന്നെ വാസ്‌കസുമായി പുതിയ കരാറിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിരുന്നു.

അടുത്ത സീസണിലേക്ക് വലിയ പ്രതിഫലം തന്നെ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് ശരിയാണ്. അതിനര്‍ത്ഥം വാസ്‌കസ് വലിയ പിടിവാശി കാണിക്കുന്നുവെന്നല്ല. ഈ സീസണിലെ അദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിഫലം തന്നെയാണ് മാനേജ്‌മെന്റ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വാസ്‌കസും ഏകദേശം തൃപ്തനാണ്. സാമ്പത്തികമായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ തന്നെയാണ്. കളിക്കാര്‍ക്കായി കൂടുതല്‍ തുക ചെലവിടുന്നതില്‍ സാമ്പത്തികം പ്രശ്‌നമാകില്ലെന്ന് ചുരുക്കം. അടുത്ത സീസണില്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായാല്‍ പ്രതിഫലത്തില്‍ കൂടുതല്‍ വര്‍ധനവ് നല്കുന്നതു പോലെയാകും പുതിയ കരാറുകള്‍ നല്കുക.

നിലവില്‍ ടീമിലുള്ള മിക്ക കളിക്കാരെയും നിലനിര്‍ത്തണമെന്ന പക്ഷക്കാരനാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും. ടീമിന് തുടര്‍ച്ച ലഭിക്കണമെങ്കില്‍ കളിക്കാരെ ഓരോ സീസണുകളിലും മാറ്റുന്നത് ശരിയല്ല. ഇന്ത്യന്‍ യുവതാരങ്ങളില്‍ ചിലര്‍ക്കെല്ലാം ഇപ്പോള്‍ തന്നെ ദീര്‍ഘകാല കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്കിയിരിക്കുന്നത്. ഇതുതന്നെ വിദേശതാരങ്ങളുടെ കാര്യത്തിലും തുടരാനാകും മാനേജ്‌മെന്റിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Back to top button