CricketTop Stories

ധോണിക്ക് പകരം ഇത്തവണ ചെന്നൈയ്ക്ക പുതിയ ക്യാപ്റ്റന്‍?

ഐപിഎല്‍ പതിനഞ്ചാം സീസണിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിര്‍ണായക തലമാറ്റം ഉണ്ടായേക്കും. എംഎസ് ധോണി തന്റെ ക്യാപ്റ്റന്‍സ്ഥാനം ഇത്തവണ മറ്റൊരു താരത്തിന് നല്കിയേക്കുമെന്നാണ് സൂചന. രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനമേല്പിച്ച് കളിക്കാരനായി മാത്രം കളത്തിലിറങ്ങാനാണ് പ്ലാനെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ ധോണിക്കൊപ്പം ജഡേജ, റിതുരാജ് ഗെയ്ക്ക്‌വാദ്, മോയീന്‍ അലി എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. ദീര്‍ഘകാലം ടീമിനൊപ്പമുള്ള ജഡേജയെ ക്യാപ്റ്റനാക്കാനാണ് ധോണിക്ക് താല്പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് തവണ ടീമിന് കപ്പുയര്‍ത്താന്‍ സാധിച്ചത് ധോനിയ്ക്ക് കീഴിലാണ്. എന്നാല്‍ 2022 സീസണില്‍ ടീം പുതിയ ക്യാപ്റ്റന് കീഴിലാകും കളിക്കാനിറങ്ങുക. തങ്ങള്‍ ഭാവിയിലെ കാര്യം ലക്ഷ്യമിട്ടാണ് നീങ്ങുന്നത് എന്നായിരുന്നു നേരത്തേ ധോനിയും ടീം മാനേജുമെന്റും പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഭാവിയെ ലക്ഷ്യംവെച്ച് പുതിയൊരു യുവതാരത്തിനെ നായകനാക്കാനാണ് നീക്കം. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാനാകും.

Related Articles

Leave a Reply

Back to top button