CricketIPL

വിരമിച്ചെങ്കിലും പൊളാര്‍ഡ് മുംബൈയില്‍ തുടരും; പുതിയ റോളില്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും കളി മതിയാക്കുന്നതായി പ്രഖ്യാപിച്ച വിന്‍ഡീസ് താരം കെയ്‌റണ്‍ പൊളാര്‍ഡ് പക്ഷേ മുംബൈ ഇന്ത്യന്‍സ് വിടില്ല. അടുത്ത സീസണില്‍ പുതിയ റോളിലാകും പൊളാര്‍ഡ് മുംബൈയില്‍ അവതരിക്കുക. ടീമിന്റെ ബാറ്റിംഗ് കോച്ചായിട്ടാണ് കരീബിയന്‍ താരത്തെ ടീം നിലനിര്‍ത്തുക. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈയ്ക്കായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരം കൂടിയാണ് പൊളാര്‍ഡ്.

കഴിഞ്ഞ സീസണില്‍ ഏകദേശം ആറുകോടി രൂപയ്ക്ക് ടീം പൊളാര്‍ഡിനെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ വളരെ മോശം പ്രകടനമാണ് താരത്തില്‍ നിന്നും ഉണ്ടായത്. ഇത്തവണ ഒരു ടീമും തന്നെ പരിഗണിച്ചേക്കില്ലെന്ന തിരിച്ചറിവിലാണ് പൊളാര്‍ഡ് കളി മതിയാക്കാന്‍ തീരുമാനിച്ചത്.

ലസിത് മലിംഗയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിനെ ഇത്രമാത്രം സേവിച്ച താരമാണ് പൊളാര്‍ഡ്. മലിംഗയും ഐപിഎല്ലില്‍ ബൗളിംഗ് പരിശീലക റോളില്‍ സജീവമാണ്. പൊളാര്‍ഡ് കൂടി വരുന്നതോടെ മുന്‍ മുംബൈ താരങ്ങള്‍ കോച്ചിംഗ് സ്റ്റാഫിലെത്തുന്നതിന്റെ എണ്ണം കൂടും.

വിന്‍ഡീസ് ദേശീയ ടീമിനായി വലിയ മികവൊന്നും പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ട്വന്റി-20 ലീഗുകളില്‍ ആത്മാര്‍ത്ഥതയോടെ കളിക്കുന്ന വിന്‍ഡീസ് താരങ്ങളില്‍ നിന്നും വ്യത്യസ്തനല്ല പൊള്ളാര്‍ഡും. പുതിയ റോളിലും താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Back to top button