IPLTop Stories

അടിസ്ഥാന വിലയില്‍ ഞെട്ടിച്ച് ഷാരുഖ് ഖാന്‍!!

ഐപിഎല്‍ താരലേലത്തില്‍ ചില താരങ്ങളുടെ അടിസ്ഥാന വിലയില്‍ ഞെട്ടി ആരാധകര്‍. ഇന്ത്യന്‍ താരം ഷാരുഖ് ഖാന്‍, ആവേശ് ഖാന്‍ എന്നിവരുടെ അടിസ്ഥാന വില വെറും 20 ലക്ഷം രൂപയാണ്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരുടെ പട്ടികയിലാണ് ഷാരൂഖിന്റെ സ്ഥാനം. അടിസ്ഥാന വില കുറച്ചാണ് ഇട്ടിരിക്കുന്നതെങ്കിലും ലേലം നടക്കുമ്പോള്‍ ഇവര്‍ക്ക് വലിയ ഡിമാന്റാകും. അഞ്ചുകോടി രൂപയെങ്കിലും ഇവര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ലിയാം ലിവിംഗ്സ്റ്റണിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. വെറും ഒരു കോടി രൂപയാണ് താരം അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്.

ചെറിയ വിലയ്ക്കു ഞെട്ടിക്കുന്ന താരങ്ങള്‍ക്കൊപ്പം അടിസ്ഥാന വില കൂട്ടിയിട്ടവരുമുണ്ട്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആസ്റ്റണ്‍ ആഗറാണ് ഇതില്‍ പ്രധാനി. രണ്ടുകോടി രൂപ അടിസ്ഥാന വിലയിട്ട താരം വിറ്റുപോകാനുള്ള സാധ്യത വളരെ കുറവാണ്. ഇംഗ്ലണ്ടിന്റെ ക്രെയിംഗ് ഓവര്‍ട്ടണ്‍, ദക്ഷിണാഫ്രിക്കയുടെ മെര്‍ച്ചന്റ് ഡി ലാംഗെ, സക്വിബ് മഹമ്മുദ് എന്നിവരും തുക കയറ്റിയിട്ടിരിക്കുന്ന താരങ്ങളാണ്. ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക.

Related Articles

Leave a Reply

Back to top button