IPLTop Stories

ഭൂട്ടാനില്‍നിന്നും നേപ്പാളില്‍ നിന്നും ഐപിഎല്‍ താരങ്ങള്‍!!

ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 18 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍. ഏകദിന പദവി ഇല്ലാത്ത ഭൂട്ടാനില്‍ നിന്നുള്ള ഒരു താരവും ഇതില്‍പ്പെടുന്നു. വിദേശതാരങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 59 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. രണ്ടാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ഇവിടെനിന്നുള്ള 48 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഏറെ ഞെട്ടിച്ചത് അയല്‍രാജ്യമായ നേപ്പാളാണ്. അവരുടെ 18 പേര്‍ ലേലത്തിനുണ്ടാകും. ഇതില്‍ വണ്ടര്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയ്ക്ക് മാത്രമാകും ഏതെങ്കിലും ടീമില്‍ കളിക്കാന്‍ അവസരം കിട്ടുക.

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇത്തവണ ലേലത്തിനില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 41 വിന്‍ഡീസ് താരങ്ങള്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നുണ്ട്. അയര്‍ലന്‍ഡില്‍ നിന്ന് മൂന്നുപേരുണ്ട്. ഇതില്‍ പോള്‍ സ്റ്റിര്‍ലിംഗിനെ ആരെങ്കിലും സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. യുഎസ്എയില്‍ നിന്ന് 14 താരങ്ങള്‍ പേരു നല്കിയിട്ടുണ്ട്. ഇതില്‍ പേസര്‍ അലി ഖാന് സാധ്യതയേറെയാണ്. നമീബിയ, നെതര്‍ലന്‍ഡ്‌സ്, ഒമാന്‍ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button