Top Stories

ഒഡീഷയ്ക്ക് നന്ദി, ബ്ലാസ്റ്റേഴ്‌സിന് ജയിച്ചാല്‍ മാത്രം മതി

ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ക്വാര്‍ട്ടറിലെത്താന്‍ ഇനി ഒരു ജയം മാത്രം മതിയാകും. ഒഡീഷ എഫ്‌സി സുദേവ ഡല്‍ഹി എഫ്‌സിയെ വീഴ്ത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ യാത്ര എളുപ്പമായത്. ഒഡീഷയെ സുദേവ തോല്‍പ്പിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനത് ക്ഷീണം ചെയ്‌തേനെ.

അങ്ങനെ വന്നിരുന്നെങ്കില്‍ മറ്റ് മല്‍സര ഫലങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് നോക്കേണ്ടി വന്നേനെ. ഇപ്പോഴത്തെ സ്ഥിതിക്ക് അടുത്ത മല്‍സരത്തില്‍ ആര്‍മി ഗ്രീനിനെ തോല്‍പ്പിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് അടുത്ത റൗണ്ടിലെത്താം. സമനില ആണ് ഫലമെങ്കില്‍ ഗ്രീന്‍ അടുത്ത റൗണ്ടിലേക്കുള്ള ബസ് പിടിക്കും.

നിലവില്‍ മൂന്നു കളിയില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള ഒഡീഷ അവസാന എട്ടിലെത്തിയിട്ടുണ്ട്. അവസാന മല്‍സരം തോറ്റാലും അവര്‍ക്ക് പ്രശ്‌നമില്ല. രണ്ടാം സ്ഥാനത്തുള്ള ആര്‍മി ഗ്രീനിനും മൂന്നാമതുള്ള ബ്ലാസ്റ്റേഴ്‌സിനും നാലു പോയിന്റ് വീതമാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ഗ്രീന്‍ ആണ് മുന്നില്‍. അതുകൊണ്ട് തന്നെ അവസാന മല്‍സരം ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സിന് മതിയാകാതെ വരുന്നത്.

സുദേവയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ന് ഒഡീഷ പരാജയപ്പെടുത്തിയത്. ക്രെസ്‌പോ ഒഡീഷയ്ക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. 19, 38 മിനുട്ടുകളില്‍ ആയിരുന്നു ക്രെസ്‌പോയുടെ ഗോളുകള്‍. ജെറിയാണ് (40) മറ്റൊരു ഗോള്‍ നേടിയത്.

Related Articles

Leave a Reply

Back to top button