IPLTop Stories

കപില്‍ ദേവിന് പിന്‍ഗാമിയായി ഇനി ബെന്‍ സ്റ്റോക്ക്‌സ്

അപൂര്‍വ റെക്കോര്‍ഡില്‍ ഇടംനേടി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. ടെസ്റ്റില്‍ 5000 റണ്‍സും 150 വിക്കറ്റും നേടുന്ന ഇതിഹാസങ്ങളുടെ പട്ടികയിലാണ് സ്റ്റോക്ക്‌സിനു സ്ഥാനം ലഭിച്ചത്. ഇത് നേടുന്ന അഞ്ചാംമത്തെ മാത്രം താരമാണ് സ്റ്റോക്ക്‌സ്. ഇതിനു മുന്നില്‍ ഈ റെക്കോര്‍ഡില്‍ ഇടം നേടിയവര്‍ ഗാരി സോബേര്‍സ്, ഈയാന്‍ ബോതം, കപില്‍ ദേവ്, ജാക്‌സ് കാലിസ് എന്നീ ഇതിഹാസങ്ങള്‍ ആയിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിലാണ് സ്റ്റോക്ക്‌സിനെ ഈ റിക്കാര്‍ഡ് തേടി എത്തുന്നത്. കളിയില്‍ 128 ബൗളില്‍ നിന്നായി താരം 120 റണ്‍സ് നേടി. സ്റ്റോക്ക്‌സിന്റെ പതിനൊന്നാം സെഞ്ച്വറിയാണിത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരുവിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഏഴുവിക്കറ്റിന് 507 റണ്‍സില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ജോ റൂട്ട് 153 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

Related Articles

Leave a Reply

Back to top button