CricketTop Stories

സ്റ്റെയ്ന്‍ സണ്‍റൈസേഴ്‌സില്‍ ഇനി പുതിയ റോളില്‍

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബൗളര്‍ ഡെയില്‍ സ്റ്റെയ്‌നിനെ ടീമിലെത്തിച്ച് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. ടീമിന്റെ ബൗളിംഗ് കോച്ചായിട്ടായിരിക്കും അദേഹം ഹൈദരാബാദിനൊപ്പം ചേരുക. അടുത്ത ദിവസം തന്നെ താരം ടീമിനൊപ്പം ചേരും. ഈ മാസം 25നാണ് ഐപിഎല്‍ തുടങ്ങുന്നത്.

ദക്ഷിണാഫ്രിക്കക്കായി 93 ടെസ്റ്റുകളില്‍ നിന്നും 439 വിക്കറ്റും 125 ഏകദിനങ്ങളില്‍ നിന്നുമായി 196 വിക്കറ്റും 47 ട്വന്റി-ട്വന്റിയില്‍ നിന്നുമായി 64 വിക്കറ്റും താരം നേടിയിട്ടുണ്ട്. മികച്ച പേസിലും ലൈനിലും പന്തെറിയുന്ന സ്റ്റെയ്ന്‍ ഹൈദരാബാദ് ബൗളിംഗ് യൂണിറ്റിനെ മികവിലേക്ക് എത്തിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ടോം മൂഡിയാണ് ഹൈദരാബാദിന്റെ ഹെഡ് കോച്ച്. ബാറ്റിംഗ് കോച്ചായി ബ്രയാന്‍ ലാറയും സ്പിന്‍ പരിശീലകനായി മുത്തയ്യ മുരളീധരനും ടീമിന് ഒപ്പമുണ്ട്.

Related Articles

Leave a Reply

Back to top button