IPLTop Stories

ഐപിഎല്ലില്‍ ഭാഗ്യം കൊണ്ടുവന്ന താരങ്ങള്‍ ഇവരാണ്

നിരവധി ബാറ്റ്‌സ്മാന്മാര്‍ക്ക് കോടികള്‍ വിലയിട്ട ലീഗാണ് ഐപിഎല്‍. 2008ല്‍ ആരംഭിച്ച ലീഗ് 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ ഏറ്റവും മികച്ച തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയതും ബാറ്റര്‍മാരെയാണ്. നിരവധി കളിക്കാരാണ് കോടികള്‍ വാങ്ങിയിട്ട് ടീമിന് കാര്യമായ പ്രയോജനം ഇല്ലാതെ പോയത്. എന്നാല്‍ ചെറിയ തുകയിക്ക് ടീമില്‍ എത്തി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളും ഉണ്ട്.

ഐപിഎല്ലിലെ എക്കാലത്തെയും ഫേവറേറ്റ് പ്ലെയറാണ് എം.എസ്. ധോണി. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാണ് താരം. താരത്തെ സിഎസ്‌കെ ആദ്യ സീസണില്‍ സ്വന്തമാക്കുന്നത് 9.5 കോടി രൂപയ്ക്കാണ്. ഐപിഎല്ലില്‍ ഇതുവരെ 220 മത്സരങ്ങളില്‍ നിന്നായി താരം 4746 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലായി 161 പേരെ പുറത്താക്കുകയും ചെയ്തു. ധോണിക്ക് കിഴില്‍ ചെന്നൈ നേടിയത് നാല് കിരീടങ്ങളും നേടി.

2010ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയ താരമാണ് കിറോന്‍ പൊള്ളാര്‍ഡ്. 4.8 കോടി രൂപയായിരുന്നു താരത്തിന്റെ വില. പിന്നീടാങ്ങോട്ട് മുംബൈയുടെ വിശ്വാസ്തനായ താരമായി പൊള്ളാര്‍ഡ് മാറി. ബൗലിങ്ങിലും ബാറ്റിംഗിലും കൂടെ ഫീല്‍ഡിങ്ങിലും തിളങ്ങുന്ന താരം മുംബൈയുടെ കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി.

വര്‍ഷങ്ങളായി പോയിന്റ് ടേബിളില്‍ താഴെ നിന്ന ടീമായിരുന്നു കോല്‍ക്കത്ത നൈറ്റ് റൈഡഴ്സ്. ടീമിന്റെ തലവര തന്നെ മാറിയത് ഡല്‍ഹി താരം ഗൗതം ഗംഭീര്‍ ക്യാപ്റ്റനായി എത്തിയതില്‍ പിന്നെയാണ്. 14.9 കോടിക്കാണ് താരത്തെ ടീമില്‍ എത്തിച്ചത്. 2012, 2014 സീസണുകളില്‍ കെകെആര്‍ കിരീടം നേടിയിരുന്നു. 2012 ല്‍ 12.8 കോടിക്ക് രാജസ്ഥാനില്‍ നിന്ന് ചെന്നൈയില്‍ എത്തിയ താരമാണ് രവീന്ദ്ര ജഡേജ. പിന്നീട് അങ്ങോട്ട് ചെന്നൈയുടെ പ്രധാന താരമായി ജഡേജ മാറി. ഇന്ന് ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടറാണ് താരം. സിഎസ്‌കെയുടെ ഏറ്റവും മൂല്യമേറിയ താരവും

2017 ല്‍ 14.5 കോടിക്കാണ് ബെന്‍ സ്റ്റോക്ക്‌സിനെ റൈസിങ് പൂനെ സൂപ്പര്‍ ജയേന്റ്‌സ് ടീമില്‍ എത്തിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ താരമായി സ്റ്റോക്ക്‌സ് പിന്നീട് മാറി. മികച്ച ഫിനിഷറും ഒപ്പം ഡെത്ത് ഓവറുകളില്‍ അടക്കം മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ബൗളേര്‍ കൂടി ആയിരുന്നു സ്റ്റോക്ക്‌സ്.

Related Articles

Leave a Reply

Back to top button