CricketTop Stories

ഗോള്‍ഫ് കളി ചതിച്ചു!! ബെയര്‍‌സ്റ്റോയ്ക്ക് ലോകകപ്പ് കളിക്കാനാകില്ല

ഗോള്‍ഫ് കളിക്കുന്നതിനിടെ പരിക്കേറ്റതോടെ ഇംഗ്ലീഷ് വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോയ്ക്ക് ലോകകപ്പ് കളിക്കാനാകില്ല. ഇന്ന് ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബെയര്‍സ്‌റ്റോയും ടീമിലുണ്ടായിരുന്നു. ടീം പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് ബെയര്‍സ്‌റ്റോയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്ടമാകും.

ഇംഗ്ലണ്ടിന്റെ ഏറ്റവും ഫോമിലുള്ള താരമാണ് ബെയര്‍സ്‌റ്റോ. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അവരുടെ ലോകകപ്പ് പ്രതീക്ഷയും ഈ വെടിക്കെട്ടുകാരനായിരുന്നു. താരത്തിന് പരിക്കേറ്റതോടെ പകരക്കാരനെ ലോകകപ്പിലേക്ക് കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. അലക്‌സ് ഹെയ്ല്‍സ് ടീമിലേക്ക് വരാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button