Top Stories

അടുത്ത സീസണിനായി പ്ലാനിംഗ് തുടങ്ങി, വെളിപ്പെടുത്തലുമായി നിഖില്‍

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ്. ആരാധകര്‍ക്കും കളിക്കാര്‍ക്കും നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാമെന്ന് കത്തില്‍ പറയുന്നു. കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും അദേഹം മനസുനിറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്.

അവസാന ലാപ്പില്‍ കിരീടം നഷ്ടമായെങ്കിലും നേട്ടങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വലുതാണ്. ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കുന്നുവെന്നും നിഖില്‍ പറയുന്നു. അടുത്ത സീസണില്‍ ഈ ടീമില്‍ നിന്നുള്ള താരങ്ങളെ ഭൂരിപക്ഷവും നിലനിര്‍ത്തിയേക്കുമെന്ന സൂചനയും അദേഹം നല്‍കി. ഒക്ടോബറിലാണ് അടുത്ത സീസണ്‍ ആരംഭിക്കുക.

Related Articles

Leave a Reply

Back to top button