FootballTop Stories

യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി സമ്മര്‍ ക്യാമ്പ് നാലു മുതല്‍

ഫുട്ബോളിലെ പുതുതലമുറയ്ക്കായി യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി ഫുട്ബോള്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 4ന് ആരംഭിക്കുന്ന സമ്മര്‍ ക്യാമ്പില്‍ 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 60-ലധികം കേന്ദ്രങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വേനല്‍ക്കാല ക്യാമ്പുകളില്‍ ഒന്നാണിത്.

യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അക്കാദമിയിലെ ഫുട്ബോള്‍ കോഴ്സുകളെക്കുറിച്ച് അറിയാനും ക്യാമ്പിലൂടെ കഴിയും. പ്രതിഭാശാലികളായ കുട്ടികളെ സ്‌കൗട്ട് ചെയ്ത് ഓരോ ജില്ലയിലെയും മികച്ച കേന്ദ്രങ്ങളില്‍ എത്തിക്കുകയും സൗജന്യമായി പരിശീലനം നല്‍കുകയും ചെയ്യും. ഫുട്ബോളിലെ വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുന്നവര്‍ക്കുള്ള ചവിട്ടുപടികൂടിയാണിത്.

കുട്ടികളുടെ താല്‍പര്യത്തിനും അഭിരുചിക്കും അനുസരിച്ച് അവരുടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ രണ്ട് വ്യത്യസ്ത പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യത്തേത് 1999 രൂപയ്ക്ക് 4-ആഴ്ച ദൈര്‍ഘ്യമുള്ളത്. രണ്ടാമത്തേ് 2999 രൂപയ്ക്ക് 6-ആഴ്ച ദൈര്‍ഘ്യമുള്ളതും. ക്യാമ്പ് ആഴ്ചയില്‍ നാല് ദിവസങ്ങളിലായിരിക്കും, രാവിലെയോ വൈകുന്നേരമോ ഒരു മണിക്കൂര്‍ ക്ലാസുകള്‍. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെയും അവരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായവും കഴിവും അനുസരിച്ചായിരിക്കും ബാച്ചുകളായി തരംതിരിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കോച്ചിങ് നിലവാരത്തില്‍ പരിശീലനം നേടിയ അംഗീകൃത പരിശീലകരാണ് വേനല്‍ക്കാല പരിശീലന ക്യാമ്പ് നിയന്ത്രിക്കുന്നത്.

Related Articles

Leave a Reply

Back to top button