CricketTop Stories

രണ്ടാം ടെസ്റ്റിലും വന്‍ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്ക് എതിരായ പരമ്പര തൂത്തുവാരി ടീം ഇന്ത്യ. രണ്ടാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 447 എന്ന സ്‌കോര്‍ ചെയ്‌സ് ചെയ്ത ലങ്കന്‍ ടീമിന്റെ ഇന്നിങ്‌സ് 238 റണ്‍സ് അകലെ അവസാനിച്ചു.

ഒരറ്റത്ത് സെഞ്ച്വറിയുമായി കരുണരത്‌ന പൊരുതിയെങ്കിലും മറ്റ് കളിക്കാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇത് തോല്‍വി ഭാരം ഇരട്ടിയാക്കി. 174 പന്തില്‍ 15 ബൗണ്ടറികള്‍ സഹിതമാണ് കരുണരത്‌ന 107 റണ്‍സ് എടുത്തത്.

ഇന്ത്യയ്ക്കായി സ്പിന്നര്‍ അശ്വിന്‍ നാല് വിക്കറ്റ് നേടി.ബൂമ്‌റ മൂന്നും ആക്‌സര്‍ പട്ടേല്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. മത്സരത്തില്‍ ആക്കെ ആറു വിക്കറ്റ് നേടിയ അശ്വിന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബൗളര്‍ ഡേയില്‍ സ്റ്റെയിനിനെ പിന്നിലാക്കി. 442 വിക്കറ്റുകളാണ് അശ്വിന്‍ ടെസ്റ്റില്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം നേടിയിരുന്നു.

Related Articles

Leave a Reply

Back to top button