FootballTop Stories

റോഷനെ ഈ നിമിഷം ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ താല്പര്യം, ഇഷ്ഭാക് അഹമ്മദിന്റെ വെളിപ്പെടുത്തല്‍

ഇത്തവണത്തെ ഐഎസ്എല്‍ സീസണില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് നേടിയത് ബെംഗളൂരു എഫ്‌സിയുടെ റോഷന്‍ സിംഗായിരുന്നു. വെറും 23 വയസ് മാത്രം പ്രായമുള്ള റോഷന്റെ പ്രകടനം കളിവിദഗ്ധരെയും ആരാധകരെയും അമ്പരപ്പിച്ചിരുന്നു. അത്രമാത്രം മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും ലോക്കല്‍ സ്‌കൗട്ടിംഗിന്റെ ചുമതലക്കാരനുമായി ഇഷ്ഭാക് അഹമ്മദും താരത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നു.

റോഷന് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ നിമിഷം അതു ചെയ്തിരിക്കുമെന്നാണ് അഹമ്മദ് പറഞ്ഞിരിക്കുന്നത്. അതായത് റോഷന്‍ വരാന്‍ താല്പര്യമാണെങ്കില്‍ മറ്റാരും കൊത്തിക്കൊണ്ട് പോകുംമുമ്പ് റോഷനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് പദ്ധതിയുണ്ടെന്ന് അര്‍ത്ഥം. അടുത്ത സീസണിലേക്ക് റോഷനെ നോക്കുന്നുണ്ടെന്ന സൂചന ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് വരുന്നുണ്ട്. റോഷനെ പോലൊരു യുവതാരം എത്തുന്നത് ടീമിന് നല്‍കുന്ന ആധിപത്യം ചെറുതായിരിക്കില്ല. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് റോഷന്‍ വിട്ടുപോകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button