ISLTop Stories

പുതിയ താവളം കണ്ടെത്തുക; പ്രശാന്തിന്റെ കരാര്‍ അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനം?

കേരള ബ്ലാസ്റ്റേഴ്‌സും മലയാളി താരം പ്രശാന്ത് മോഹന്റെ കരാര്‍ അവസാനിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. പ്രശാന്തിന്റെ പ്രകടനത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ റിപ്പോര്‍ട്ടാണ് താരത്തിന് തിരിച്ചടിയായത്. ദീര്‍ഘകാലമായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടെങ്കിലും കളത്തില്‍ ഇതുവരെ വലിയ ഓളം സൃഷ്ടിക്കാന്‍ താരത്തിനായിട്ടില്ല.

2017 ല്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ പ്രശാന്തിന് ബ്ലാസ്റ്റേഴ്‌സില്‍ വലിയതോതില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. 2023 വരെ കരാറും നിലവിലുണ്ട്. എന്നാല്‍ പ്രകടനത്തില്‍ വലിയ പുരോഗതിയൊന്നും കാണിക്കാത്തതിനാല്‍ ഐഎസ്എല്‍ സ്‌ക്വാഡിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്ക് പ്രശാന്തിനെ കൈമാറാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചെങ്കിലും മറ്റ് ടീമുകള്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ചില ഐലീഗ് ടീമുകള്‍ തുടക്കത്തില്‍ പ്രശാന്തിനായി ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും റിസല്‍ട്ടിലേക്ക് എത്തിയില്ല.

ക്ലബും പ്രശാന്തും തമ്മില്‍ പരസ്പര ധാരണയോടെ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അടുത്ത ദിവസം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാകും. അടുത്തയാഴ്ച്ചയാണ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കുന്നത്. അതിനു മുമ്പ് പ്രശാന്തിന്റെ കാര്യത്തില്‍ ക്ലബ് വിശദീകരണം എത്തും.

Related Articles

Back to top button