CricketTop Stories

നാണക്കേടില്‍ പൊളാര്‍ഡിന് മറ്റൊരു നാണംകെട്ട റിക്കാര്‍ഡ്!!

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം റിക്കാര്‍ഡില്‍ രണ്ടാംസ്ഥാനത്തെത്തി കെയ്‌റണ്‍ പൊളാര്‍ഡ്. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ വിന്‍ഡീസ് താരമെന്ന അപഖ്യാതിയാണ് താരത്തെ തേടിയെത്തിയത്. 15 തവണയാണ് ഏകദിനത്തില്‍ താരം സംപൂജ്യനായി മടങ്ങുന്നത്. ഒന്നാമതുള്ളത് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ആണ്. 298 മത്സരങ്ങളില്‍ നിന്ന് 24 തവണയാണ് താരം പൂജ്യനായി മടങ്ങിയത്. പൊളാര്‍ഡാകട്ടെ വെറും 123 മത്സരത്തില്‍ നിന്നും. സമീപകാലത്തു തന്നെ വിന്‍ഡീസ് നായകന്‍ ഗെയ്‌ലിനെ മറികടന്നേക്കും.

Related Articles

Leave a Reply

Back to top button