CricketTop Stories

വിന്‍ഡീസ് ടീമില്‍ തമ്മിലടി, പൊളാര്‍ഡിനെതിരേ ശബ്ദരേഖ!!

വിന്‍ഡീസ് ക്രിക്കറ്റില്‍ ടീമിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. കുറച്ചുകാലമായി ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതെയിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ടീമില്‍ ഭിന്നതയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ ആരോപണങ്ങളും ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊളാര്‍ഡിനും കോച്ച് ഫില്‍ സിമ്മണ്‍സിനും എതിരേയാണ്. ഇതുസംബന്ധിച്ച് കറങ്ങിനടക്കുന്ന ശബ്ദരേഖയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്.

ടീമിലെ പുതുമുഖമായ ഒഡെയ്ന്‍ സ്മിത്തിനെ ടീമില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ കോച്ചും ക്യാപ്റ്റനും കൂടി ശ്രമിക്കുന്നുവെന്നാണ് പുതിയ വിവാദം. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നിഷേധിച്ച് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തു വന്നിട്ടുണ്ട്. ടീമംഗങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും, ക്യാപ്റ്റനെ മോശക്കാരനായി ചിത്രീകരിക്കാനും നിലവില്‍ മികച്ച പ്രകടനം നടത്തുന്ന വിന്‍ഡീസ് ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള ചിലരുടെ മനപ്പൂര്‍വമുള്ള ശ്രമമാണിതെന്നും ബോര്‍ഡ് പ്രസ്താവനയിലൂടെ പറയുന്നു. അടുത്തമാസം വിന്‍ഡീസ് ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button