ISLTop Stories

ബ്ലാസ്‌റ്റേഴ്‌സ് റഡാറില്‍ ഗോകുലം ഗോളടിയന്ത്രവും!

അടുത്ത സീസണിലേക്കുള്ള കളിക്കാര്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ കളിക്കുന്ന ചില കളിക്കാരെയും ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ കൂട്ടത്തില്‍ ഗോകുലം കേരളയ്ക്കായി ഗോളടിച്ചു കൂട്ടുന്ന സ്ലോവേക്യന്‍ സ്ട്രൈക്കര്‍ ലൂക്ക മാജ്സെന്റെ പേരുമുണ്ട്. ഇത്തവണ ഇതുവരെ 13 ഗോളുകളാണ് ഈ 32 കാരന്‍ എതിര്‍വലയില്‍ വര്‍ഷിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയിലുള്ള മാജ്സെന്‍ എല്ലാ സീസണിലും ഗോളടി ഹരമാക്കിയ താരമാണ്.

കഴിഞ്ഞയാഴ്ച്ച സുദേവ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു താരം. മസെന്റെ സീസണിലെ രണ്ടാമത്തെ ട്രെബിള്‍ ആയിരുന്നു ഇത്. മാസെന്റെ പേരില്‍ പേരില്‍ നാല് അസിസ്റ്റുകളുണ്ട്. ഗോകുലം താരത്തിന്റെ ഗോളുകള്‍ ലക്ഷ്യത്തിലേക്കുള്ള വെറും 20 ഷോട്ടുകളില്‍ നിന്നാണ്. 60 ശതമാനമാണ് സ്ട്രൈക്ക് റേറ്റ്.

35 ടാക്കിളുകളും 26 ഇന്റര്‍സെപ്ഷനുകളും 22 പന്ത് വീണ്ടെടുക്കലുകളും ഇ സീസണില്‍ താരം നേടിയിട്ടുണ്ട്. അടുത്ത സീസണില്‍ മാജ്സെന്‍ ഏതെങ്കിലുമൊരു ഐഎസ്എല്‍ ക്ലബില്‍ കളിക്കുമെന്ന് ഉറപ്പാണ്. ചെന്നൈയിന്‍ എഫ്സിയും ഈസ്റ്റ് ബംഗാളും താരത്തിന് പിന്നാലെ ഉണ്ടെന്ന് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കുക എളുപ്പമാകില്ല.

Related Articles

Leave a Reply

Back to top button