ISLTop Stories

ഓരോദിവസവും കൂടുതല്‍ സന്തോഷവാര്‍ത്തയുമായി ബ്ലാസ്‌റ്റേഴ്‌സ് ക്യാംപ്

കോവിഡിന്റെ ബാഹുല്യത്തില്‍ വീര്‍പ്പുമുട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്ന് ആശ്വാസവാര്‍ത്തകള്‍. ഇന്നലെയും ഇന്നുമായി പകുതിയിലേറെ താരങ്ങള്‍ പരിശീലനത്തിനിറങ്ങി. കോവിഡ് നെഗറ്റീവായ താരങ്ങളാണ് പരിശീലനം നടത്തിയത്. ഇനിയും കുറെതാരങ്ങള്‍ കൂടി നെഗറ്റീവാകാനുണ്ട്. ജനുവരി 30ന് ബെംഗളൂരു എഫ്‌സിക്കായി അടുത്ത മത്സരം നടക്കുംമുമ്പ് ഒട്ടുമിക്ക താരങ്ങളും തിരിച്ചെത്തുമെന്നാണ് വിവരം.

ഇന്നലെ എട്ടോളം താരങ്ങളെ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിച്ചത്. നാളെ മുതല്‍ കൂടുതല്‍ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സിന് പരിശീലനത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നടക്കും എന്ന സൂചനകള്‍ ആണ് ഇത് നല്‍കുന്നത്. ജനുവരി 30ന് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം കളിക്കേണ്ടത്. കേരള ബാസ്റ്റേഴ്‌സിന്റെ അവസാന രണ്ട് മത്സരങ്ങള്‍ കോവിഡ് കേസുകള്‍ കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. ജംഷദ്പൂര്‍ ഒഴികെ ബാക്കി എല്ലാ ഐഎസ്എല്‍ ക്ലബുകളും ഇന്ന് മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഐഎസ്എല്ലിലെ ബയോബബിള്‍ സംവിധാനവും അധികൃതര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button