ISLTop Stories

ബ്ലാസ്റ്റേഴ്‌സിന് ഈ തിങ്കളാഴ്ച്ച നിര്‍ണായക ദിവസം!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 30ന് ബെംഗളൂരു എഫ്‌സിക്കെതിരേയാണ്. ആ മത്സരത്തിലേക്ക് ഇനിയും ഒരാഴ്ച്ചത്തെ ദൂരമുണ്ട്. ഇത്രയും സമയം ബ്ലാസ്റ്റേഴ്‌സിന് കിട്ടിയത് ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ നേട്ടമായിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ചില താരങ്ങള്‍ കൂടി കോവിഡ് പോസിറ്റീവാണ്. ഇവര്‍ക്ക് സുഖമായി തിരിച്ചെത്താനുള്ള സമയം ഉണ്ട്. ഇനി തിങ്കളാഴ്ച്ച രാവിലെ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ ബാക്കിയുള്ള താരങ്ങളുടെ കാര്യമറിയാം. ഈ ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഐസോലേഷനിലുള്ള താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം പരിശീലനത്തിന് ഇറങ്ങാം.

കോവിഡ് ബാധിച്ചവര്‍ക്ക് നേരത്തെ പത്തുദിവസമാണ് ഐസോലേഷന്‍ പീരിയഡ്. എന്നാല്‍ ഇപ്പോഴിത് ആറുദിവസമായി കുറച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് ഏറെ ഗുണംചെയ്യും ഇക്കാര്യം. ഇപ്പോള്‍ കോവിഡ് ബാധിച്ച് ബാക്കിയുള്ള താരങ്ങള്‍ക്ക് തിങ്കളാഴ്ച്ച അടുത്ത ടെസ്റ്റിന് വിധേയരാകും ഇതുമൂലം. ഈ ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ പിന്നെയും അഞ്ചുദിവസത്തോളം കിട്ടും ബെംഗളൂരുവിനെതിരേ പോരാട്ടത്തിന്. കോവിഡ് ബാധിച്ച ആര്‍ക്കും കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ല. ടീം ക്യാംപിലുള്ള ഒരു ഒരാളുടെ കുട്ടിക്ക് മാത്രമായിരുന്നു കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത്. ഇതും ഇപ്പോള്‍ ഭേദമായി. ഒരാഴ്ച്ചത്തെ ദുരന്തദിനങ്ങള്‍ക്കുശേഷം ക്യാംപില്‍ നിന്ന് നല്ലവാര്‍ത്തകള്‍ തന്നെയാണ് പുറത്തുവരുന്നത്.

Related Articles

Leave a Reply

Back to top button