Cricket

കളത്തിലിറങ്ങുന്നത് പൊരുതാനുറച്ച് തന്നെയെന്ന് ഹാര്‍ദ്ദിക് ; വീഡിയോ

ഐപിഎല്‍ ആരവം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് മെഗാ താരലേലത്തിനായാണ്. ആരൊക്കെ എവിടെയൊക്കെ എന്നത് സുപ്രധാനമാവും. ഇഷ്ട താരങ്ങള്‍ തങ്ങളുടെ ഇഷ്ട ടീമിനൊപ്പം ഉണ്ടാവുമോ എന്നതാണ് എല്ലാവരുടേയും ജിജ്ഞാസ. ലേലം കഴിഞ്ഞാല്‍ പിന്നെ ടീമുകളൊരുങ്ങും ഒപ്പം ആരാധകരും ആവശത്തിലാകും പിന്നീട് കാത്തിരിപ്പാണ്. ആദ്യബോളെറിഞ്ഞ് അങ്കം തുടങ്ങുവരെ കൂട്ടലും കിഴിക്കലും അവകാശവാദങ്ങളുമായുള്ള കാത്തിരിപ്പ്.

അഹമ്മദാബാദും ലക്‌നൗവുമാണ് ഇത്തവണ ഐപിഎല്ലിലെ കന്നിക്കാര്‍. ആദ്യ സീസണില്‍ തന്നെ ഇവര്‍ കളം നിറയുമോ അതോ അനുഭവ പരിചയത്തിന് മുന്നില്‍ അടിയറവ് പറയുമോ എന്നതാണ് ചര്‍ച്ചകള്‍. എന്നാല്‍ കുറച്ചു കാണേണ്ടെന്ന സൂചന നല്‍കി കഴിഞ്ഞു അഹമ്മദാബാദ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഹാര്‍ദ്ദിക്കിനെ 15 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ഒപ്പം ചേര്‍ത്തതും അമരത്ത് അവരോധിച്ചതും. ഹാര്‍ദ്ദികിന്റെ ഐപിഎല്ലിലെ ആദ്യ നായക ദൗത്യമാണിത്. പുതിയ ടീമാണ്, താന്‍ പുതിയ നായകനാണ് എന്ന രീതിയിലുള്ള കുറച്ചു കാണല്‍ വേണ്ടെന്ന ധ്വനിയാണ് നായകനായശേഷം ഹാര്‍ദ്ദിക് നടത്തിയ ആദ്യ പ്രതികരണം തന്നെ വ്യക്തമാക്കുന്നത്.

അഹമ്മദാബാദ് ഫ്രാഞ്ചെയ്‌സിയെ ഈ സിസണ്‍ ഐപിഎല്ലില്‍ നയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും താന്‍ അതിന്റെ ആവേശത്തിലാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. അവസാന പന്ത് വരെ പൊരുതാനുറച്ചാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

സന്തോഷം പ്രകടിപ്പിട്ടുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്കോപ്പം ടീമിലെത്തിയ ശുഭ്മാന്‍ ഗില്ലിനേയും റാഷിദിനേയും ഹാര്‍ദ്ദിക് സ്വാഗതം ചെയ്യുന്നുമുണ്ട്.

Related Articles

Leave a Reply

Back to top button