FootballISL

1,044 ദിനങ്ങളുടെ വറുതിക്ക് അവസാനം കുറിച്ച് ആശാന്‍ മാജിക്ക്!!

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ കൊച്ചിയില്‍ ഇതിനു മുമ്പ് അവസാനമായി തോല്‍പ്പിച്ച് 1,044 ദിവസങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 2020 ഫെബ്രുവരി 15 ലെ ഒരു സായാഹ്നത്തില്‍.

അന്ന് തകര്‍പ്പന്‍ ഫോമിലായിരുന്ന ബെംഗളൂരുവിനെ വീഴ്ത്താന്‍ സഹായിച്ചത് ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ തകര്‍പ്പന്‍ ഗോളുകളാണ്. ഇന്നത്തെ ജയത്തോടെ ആ നാണക്കേടിനാണ് ഇവാനും സംഘവും അവസാനം കുറിച്ചത്.

സതേണ്‍ ഡെര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എന്നും തലവേദന സൃഷ്ടിച്ച എതിരാളികളാണ് ബെംഗളൂരു. എത്ര മോശം ഫോമില്‍ ഉള്ളപ്പോള്‍ പോലും ബ്ലാസ്‌റ്റേഴ്‌സിനെതിരേ ബെംഗളൂരുവിന് ചെറിയൊരു മേല്‍ക്കോയ്മ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ കേടെല്ലാം ഇവാന്‍ വുക്കുമനോവിച്ചെന്ന കോച്ചിനും സംഘത്തിനും സാധിച്ചു.

അവസാനമായി ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുള്ളൂ. സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെപി, ജീക്‌സണ്‍ സിംഗ് എന്നിവര്‍. ടീം രണ്ടുവര്‍ഷം കൊണ്ട് എത്രമാത്രം മാറിയെന്ന് ഇതില്‍ നിന്നും വ്യക്തം.

അന്ന് ബെംഗളൂരുവിന്റെ മുന്നണി പോരാളികളായിരുന്ന ഹര്‍മന്‍ജ്യോത് ഖബ്രയും നിഷുകുമാറും പ്രഭുക്ഷാന്‍ ഗില്ലും വുക്കുമനോവിച്ചിന്റെ ഗെയിം പ്ലാനിലെ പ്രധാനികളായി മാറിയെന്നതും ചരിത്രം. മറുവശത്ത് സുനില്‍ ഛേത്രിയും ഗുര്‍പ്രീത് സിംഗും ഒപ്പമുണ്ടെങ്കിലും ബെംഗളൂരു പടിയിറക്കത്തിന്റെ വഴിയിലാണ്.

Related Articles

Back to top button