ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരങ്ങളെ ലക്ഷ്യമിട്ട് രണ്ട് ഐഎസ്എല്‍ ക്ലബുകള്‍

കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ റാഞ്ചാന്‍ വിവിധ ടീമുകള്‍ മത്സരിക്കുകയാണ്. ഇപ്പോഴിതാ വരുന്നൊരു വാര്‍ത്ത ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെപി രാഹുല്‍ എന്നിവരെ നോട്ടമിട്ട് രണ്ട് ക്ലബുകള്‍ രംഗത്തുണ്ടെന്നാണ്. മാധ്യമപ്രവര്‍ത്തകനായ ആശിഷ് നേഗിയുടെതാണ് ഈ വെളിപ്പെടുത്തല്‍. രണ്ട് ക്ലബുകളും ഈ താരങ്ങളെ ലഭ്യമാകുമോ എന്ന ആന്വേഷണം നടത്തിയതായാണ് നേഗി പറയുന്നത്. ഇത് ഏത് ക്ലബുകളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എങ്കിലും എടികെ മോഹന്‍ ബഗാന്‍ നേരത്തെ മുതല്‍ സഹലില്‍ താല്‍പര്യം കാട്ടിയ സാഹചര്യത്തില്‍ ഒരു ക്ലബ് ബഗാന്‍ തന്നെയാകുമെന്നാണ് അഭ്യൂഹങ്ങള്‍.

ഇക്കുറി ഐഎസ്എല്‍ ഫൈനലിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പില്‍ ഏറെ നിര്‍ണായകമായിരുന്നു സഹലിന്റെ പ്രകടനം. സീസണില്‍ ആറ് തവണയാണ് സഹല്‍ വലകുലുക്കിയത്. പരുക്കിനെത്തുടര്‍ന്ന് മാസങ്ങളോളം പുറത്തിരിക്കേണ്ടിവന്നെങ്കിലും ലഭിച്ച അവസരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് രാഹുലും പുറത്തെടുത്തത്. അതിനാല്‍ തന്നെ ഈ താരങ്ങള്‍ക്ക് വേണ്ടി ക്ലബുകള്‍ മത്സരിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായി ഇരുവര്‍ക്കും കരാര്‍ ബാക്കിയുള്ള സാഹചര്യത്തില്‍ ഒരു ട്രാന്‍സ്ഫറിന് സാധ്യത കുറവാണ്.

Related Articles

Leave a Reply

Back to top button