ISL

മുംബൈ ബ്ലാസ്റ്റേഴ്‌സിന്റെ ലക്കി എതിരാളി! അന്നും ഭാഗ്യം കൊണ്ടുവന്നു!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണുകളില്‍ വഴിത്തിരിവായ മല്‍സരങ്ങളാണ് മുംബൈ സിറ്റിക്കെതിരായവ. ഇത്തവണയും അത്തരത്തിലൊരു തിരിച്ചു വരവ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ലക്ഷ്യമിടുന്നത്. മൂന്നു കളിയില്‍ നിന്ന് രണ്ടു തോല്‍വിയുമായി നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ മുംബൈ വരുമ്പോള്‍ കഴിഞ്ഞ സീസണിലെ പ്രകടനമാകും ആരാധകര്‍ക്ക് ഓര്‍മ വരിക.

കഴിഞ്ഞ സീസണില്‍ ലക്കും ലഗാനുമില്ലാതെ നില്‍ക്കുന്ന അവസ്ഥയിലാണ് ശക്തരായ മുംബൈയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ കളി വന്നത്. 5 കളിയില്‍ നിന്ന് 6 പോയിന്റുമായി പമ്മിപമ്മി നിന്ന ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് കഴിഞ്ഞ വര്‍ഷം മുംബൈയ്‌ക്കെതിരായ ഫിക്‌സ്ചര്‍ സമ്മാനിച്ചത്. എതിരില്ലാത്ത 3 ഗോള്‍ ജയമായിരുന്നു ഈ മല്‍സരത്തില്‍ മഞ്ഞപ്പടയെ തേടിയെത്തിയത്.

ഇത്തവണയും അത്തരത്തിലൊരു തിരിച്ചു വരവ് തന്നെയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിന് പ്രതീക്ഷിക്കാനുള്ളത്. കാര്യമായ വലിയ പ്രശ്‌നങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. കളിക്കാര്‍ കൃത്യമായി ട്രാക്കിലേക്ക് വരാത്തതിന്റെ ഒരു പ്രശ്‌നം മാത്രമാണ് ഇപ്പോഴുമുള്ളത്. ആ കോംബോ സെറ്റായാല്‍ പ്രശ്‌നങ്ങളെല്ലാം മാറും. ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലെത്തും.

Related Articles

Back to top button