CricketTop Stories

ലയേണ്‍ തീയായി, കങ്കാരുക്കള്‍ക്ക് മിന്നുംജയം

പാക്കിസ്ഥാന് എതിരായ ലാഹോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ജയം. പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയം പിടിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് ഓസ്ട്രേലിയ സ്വന്തമാക്കി. 115 റണ്‍സിനാണ് കങ്കാരുക്കളുടെ ജയം. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നാഥന്‍ ലയേണിന്റെ ബൗളിംഗാണ് അസാധ്യമെന്ന് തോന്നിച്ച വിജയം സന്ദര്‍ശകര്‍ക്ക് നേടിക്കൊടുത്തത്.

നാലാം ഇന്നിങ്സില്‍ 351 റണ്‍സ് ആയിരുന്നു പാക്കിസ്ഥാന് മുന്‍പില്‍ ഓസ്ട്രേലിയ വെച്ചത്. എന്നാല്‍ 235 റണ്‍സിന് ആതിഥേയര്‍ ഓള്‍ഔട്ടായി. ഉസ്മാന്‍ ഖവാജയാണ് പരമ്പരയിലെ താരം. കളിയിലെ താരം പാറ്റ് കമിന്‍സും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും സമനിലയില്‍ അവസാനിച്ചിരുന്നു.

നാലാം ഇന്നിങ്സില്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും മാത്രമാണ് പാക്കിസ്ഥാന് വേണ്ടി പൊരുതിയത്. ഇരുവരും അര്‍ധ ശതകം പിന്നിട്ടു. 199 പന്തില്‍ നിന്നാണ് ഇമാം ഉള്‍ ഹഖ് 70 റണ്‍സ് കമ്ടെത്തിയത്. ബാബര്‍ അസം 104 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്തായി.

ഒന്നാം ഇന്നിങ്സില്‍ ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കെയ്റേ എന്നിവരുടെ അര്‍ധ സെഞ്ചുറി ബലത്തിലാണ് ഓസ്ട്രേലിയ 391 റണ്‍സ് കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button