ISLTop Stories

എന്തിനാണ് ഇങ്ങനെ ഒരു സെമിഫൈനല്‍? വിമര്‍ശിച്ച് വുക്കുമനോവിച്ച്

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ രണ്ട് പാതത്തിന്റെ ആവശ്യം എന്തിനാണെന്ന് അറിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമനോവിച്ച്. ‘സെമി ഫൈനലില്‍ ഒരു ടീമിന് രണ്ട് മത്സരം എന്തിനാണെന്ന് അറിയില്ല.ഈ ഫോര്‍മാറ്റ് മടയത്തരമാണ് ‘ഇവാന്‍ പ്രതികരിച്ചു. ഈ സീസണിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാത മത്സരം നാളെ നടക്കും.

മത്സരത്തില്‍ നാലാം സ്ഥാനക്കാരായ ബ്ലാസ്റ്റര്‍സിനെ ഷില്‍ഡ് ജേതാകളായ ജംഷാദ്പൂര്‍ എഫ് സി നേരിടും. ആദ്യ സെമിയുടെ രണ്ടാം പാതം 15 നെ നടക്കും. രണ്ടാം സെമിയില്‍ എ ടി കെ മോഹന്‍ ബഗാന്‍ ഹൈദ്രബാദ് എഫ് സിയെ നേരിടും. രണ്ടാം സെമിയുടെ ആദ്യ പാതം 12 നും രണ്ടാം പാതം 16നും നടക്കും.20നാണ് ഫൈനല്‍.
അടുത്ത സീസണില്‍ കൊച്ചിയില്‍ കളിക്കാന്‍ ആകും എന്ന് താന്‍ വിശ്വസിക്കുന്നു. ബയോ ബബിള്‍ അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇത്തവണ തന്നെ ബയോ ബബിള്‍ എല്ലാവരെയും കൊറോണ ബാധിതരാക്കിയിരുന്നു എന്നും ഇവാന്‍ ഓര്‍മ്മിപ്പിച്ചു. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം തന്നെ ഉണ്ടാകും എന്ന് ഇവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button