ISL

ഐഎസ്എല്ലില്‍ പ്രമോഷനും തരംതാഴ്ത്തലിനും ഇടവേള ചോദിച്ച് സംഘാടകര്‍; നിര്‍ണായകം ഫിഫ നിലപാട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ പ്രമോഷന്‍ തുടങ്ങുമെന്നായിരുന്നു മുന്‍ധാരണ. ഈ രീതിയില്‍ തന്നെയാണ് ഐലീഗ് ക്ലബുകളോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനസുമാറ്റിയിരിക്കുകയാണ് ഐഎസ്എല്‍ സംഘാടകര്‍. തങ്ങള്‍ക്ക് പ്രമോഷനും തരംതാഴ്ത്തലും ആരംഭിക്കാന്‍ രണ്ട് വര്‍ഷം കൂടി സമയം വേണമെന്നാണ് എഫ്എഫ്ഡിഎല്ലിന്റെ വാദം.

വ്യാഴാഴ്ച്ച ഫിഫ-എഎഫ്‌സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു ആവശ്യം അവര്‍ മുന്നോട്ടു വച്ചത്. ലീഗ് ഇപ്പോഴും ശൈശവദശയിലാണെന്നും ചുവടുറപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സംഘാടകരുടെ നിലപാട്. ഇതേ രീതിയിലുള്ള പ്രതികരണങ്ങളാണ് ക്ലബുകളും മുന്നോട്ടു വച്ചതെന്നാണ് സൂചന.

അതേസമയം ഈ വിഷയത്തില്‍ ഇനി നിര്‍ണായകമാകുക ഫിഫ നിലപാട് തന്നെയാകും. പ്രമോഷനും റെലഗേഷനും ഉള്‍പ്പെടുന്ന റോഡ് മാപ്പ് കൃത്യമായി നടപ്പിലാക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടാല്‍ സംഘാടകര്‍ക്ക് വേറെ നിവര്‍ത്തിയുണ്ടാകില്ല. വരും ആഴ്ച്ചകളില്‍ ഇക്കാര്യത്തില്‍ ഫിഫ നിലപാട് പ്രഖ്യാപിക്കും.

Related Articles

Back to top button