CricketTop Stories

ധോണി ബാറ്റ് ‘കടിച്ചു’ പറിക്കുന്നതിന്റെ കാരണം പുറത്താക്കി മിശ്ര

ഈയടുത്ത് ഏറെ വൈറലായതാണ് ധോണി ബാറ്റ് കടിക്കുന്ന ചിത്രങ്ങള്‍. പലരും അത്ഭുതം കൂറിയിട്ടുണ്ട് എന്തിനാണ് ധോണി ഇങ്ങനെ ചെയ്യുന്നതെന്ന് ഊഹിച്ച്. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ നടന്ന മത്സരത്തിനിടെയാണ് വീണ്ടും ധോണി ബാറ്റ് കടിക്കാന്‍ തുടങ്ങിയത്. ‘ഈറ്റിങ് ദ് ബാറ്റ്’ എന്ന പേരില്‍ ധോണിയുടെ ഈ പ്രവര്‍ത്തി പ്രശസ്തമാണ്. ഡഗൗട്ടില്‍ റോബിന്‍ ഉത്തപ്പയ്ക്കു സമീപം ഇരുന്നാണ് ധോണി ബാറ്റില്‍ കടിച്ച് കൊണ്ടിരുന്നത്.

ഇപ്പോഴിതാ ധോണിയുടെ വിചിത്ര സ്വഭാവത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചുതിന്നുന്നത് എന്ന് നിങ്ങള്‍ ആശങ്കപ്പെട്ടിരിക്കുകയാണ് എങ്കില്‍’ എന്ന ആമുഖത്തോടെയാണ് അമിത് മിശ്ര സംഭവത്തിന് പിന്നിലെ ‘രഹസ്യം’ പുറത്തുവിട്ടത്.

ധോണി ബാറ്റിന്റെ ടേപ് നീക്കം ചെയ്യുകയാണെന്നാണ് അമിത് മിശ്ര പറയുന്നത്. തന്റെ ബാറ്റ് എപ്പോഴും വൃത്തിയോടെ ഇരിക്കണം എന്നാണ് ധോണിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നില്‍ക്കുന്നതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ലെന്നും മിശ്ര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Related Articles

Leave a Reply

Back to top button