ISL

സമയം വലിയ വെല്ലുവിളിയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വുക്കുമനോവിച്ച്!

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനം സുഖദു:ഖങ്ങള്‍ നിറഞ്ഞതാണ്. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ തൊട്ടടുത്ത മല്‍സരത്തില്‍ മറ്റൊരു കൊല്‍ക്കത്തന്‍ ടീമായ എടികെയുമായി ദയനീയമായി തോറ്റു. ഒഡീഷ എഫ്‌സിക്കെതിരായ മല്‍സരത്തിനു മുമ്പ് ടീമിലെ വിദേശ താരങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് കൃത്യമായ മറുപടിയും കോച്ച് ഇവാന്‍ വുക്കുമനോവിച്ച് നല്‍കി.

ദിമിത്രിയോസും ജിയാനോ അപോസ്‌തൊലിസും പ്രതീക്ഷിച്ച പോലെ തിളങ്ങുന്നില്ലല്ലോയെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇവരുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വുക്കുമനോവിച്ച് വിശദമായി മറുപടി നല്‍കിയത്. പുതിയ സഹതാരങ്ങളുമായി ഇണങ്ങാനും പുതിയ ടാക്ടിക്‌സുമായി പൊരുത്തപ്പെടാനും സമയം വേണ്ടി വരുന്നത് സ്വാഭാവികമാണ്.

പുതിയ താരങ്ങള്‍ ഈ ടീമിനൊപ്പം കളിക്കുന്നതില്‍ സന്തോഷം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. ഇതു ശുഭകരമായ കാര്യമാണ്. ടീമെന്ന നിലയില്‍ ഒന്നുചേരുന്നതാണ് ഏതു ടീമിന്റെയും വിജയത്തിന്റെ ഘടകമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ഒഡീഷയ്‌ക്കെതിരേ ശക്തമായ മല്‍സരം ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടി വരും. 954 ദിവസത്തിനു ശേഷം ആദ്യമായാണ് ഒഡീഷ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്.

Related Articles

Back to top button