ISLTop Stories

ഐഎസ്എല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചേക്കും

വിവിധ ടീം ക്യാംപുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താല്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധ്യത തെളിയുന്നു. നിലവില്‍ ഏഴോളം ടീമില്‍ കോവിഡ് ബാധയുണ്ട്. പല ടീമുകളും പരിശീലനം പോലും നടത്താനാകാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ ടീമുകളുടെ അഭിപ്രായം തേടിയശേഷം അന്തിമതീരുമാനം എടുക്കാനാണ് സംഘാടകരുടെ നീക്കം. ഐലീഗില്‍ ചെയ്തതുപോലെ നിശ്ചിതസമയത്തേക്ക് ലീഗിന് ഇടവേള നല്കിയശേഷം വീണ്ടും തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ ടീമുകള്‍ക്കും സംഘാടകര്‍ക്കും ഒരുപോലെ വന്‍നഷ്ടമുണ്ടാകും. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് ക്ലബുകളുടെ നിലപാട്. ബയോ ബബിള്‍ സംവിധാനം ഒരുക്കുന്നതിനുവേണ്ടി മാത്രം കോടികളാണ് സംഘാടകര്‍ കഴിഞ്ഞ സീസണിലും ഈ സീസണിലും മുടക്കിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയൊരു വഴിത്തിരിവില്‍ നില്ക്കുമ്പോള്‍ ഇത്തരത്തിലൊരു അനിശ്ചിതത്വം ആരാധകരും ആഗ്രഹിക്കുന്നില്ല.

Related Articles

Leave a Reply

Back to top button