IPL

രണ്ട് സൂപ്പര്‍താരങ്ങളെ ടീമിലെത്തിക്കാന്‍ ലക്‌നൗ ഐപിഎല്‍ ടീം!!

അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ മെഗാലേലം നടക്കാനിരിക്കെ രണ്ടു താരങ്ങളെ കൂടി ടീമിലെത്തിക്കാന്‍ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ ടീം. ഇനിയും പേരിടാത്ത ടീം നേരത്തെ തന്നെ കെഎല്‍ രാഹുലിന്റെ സേവനം ഉറപ്പുവരുത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഐപിഎല്ലില്‍ കഴിവുതെളിയിച്ച മാര്‍ക്കസ് സ്റ്റോയിനസ്, രവി ബിഷ്‌ണോയി എന്നിവരെയാണ് ടീമിലെത്തിക്കുക. ഇരുതാരങ്ങളും കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയവരാണ്. രവി ബിഷ്‌ണോയി ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല.

പുതിയ ടീമുകളായ ലക്‌നൗവിനും അഹമ്മദാബാദിനും മറ്റു ടീമുകള്‍ നിലനിര്‍ത്താത്ത കളിക്കാരില്‍ നിന്ന് മൂന്നുപേരെ വീതം സ്വന്തമാക്കാന്‍ സാധിക്കും. ഇതില്‍ ഒരാള്‍ മാത്രമേ വിദേശതാരമാകാന്‍ പാടുള്ളൂ. ലക്‌നൗ ആദ്യ ചോയിസ് താരമായി എടുത്തിരിക്കുന്നത് രാഹുലിനെയാണ്. അവരുടെ ക്യാപ്റ്റനും രാഹുലാകും. റഷീദ് ഖാനെ സ്വന്തമാക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കാനായില്ല. ബാക്കിയുള്ള രണ്ട് താരങ്ങളുടെ സ്ഥാനത്താണ് സ്റ്റോയിനസും ബിഷ്‌ണോയിയും വരുന്നത്. അണ്‍ക്യാപ്ഡ് താരമായ ബിഷ്‌ണോയിയെ സ്വന്തമാക്കുന്നതിലൂടെ ലേലത്തില്‍ പരമാവധി തുക ഉപയോഗിക്കാമെന്ന നേട്ടവും ലക്‌നൗവിനു ലഭിക്കും.

Related Articles

Leave a Reply

Back to top button