CricketTop Stories

കൂട്ടുകാര്‍ ഗംഭീര കളിക്കാരാണെന്ന് ഷക്കീബ്; ടീമിലെടുക്കാതെ സെലക്ടര്‍മാര്‍!

ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെ ആവശ്യങ്ങളെ പാടേ അവഗണിച്ചാണ് സെലക്ടര്‍മാര്‍ ടീം തെരഞ്ഞെടുപ്പ് നടത്തിയത്. മുഷ്ഫിക്കര്‍ റഹീം, മഹമ്മദുള്ള എന്നിവരെ ടീമില്‍ വേണമെന്ന് ഷക്കീബ് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാകപ്പില്‍ മോശം പ്രകടനം നടത്തിയ ഇരു സീനിയര്‍ താരങ്ങളെയും ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റന്റെ ആവശ്യത്തോട് പ്രതികരിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ലിട്ടണ്‍ദാസ് തിരിച്ചെത്തിയതാണ് പ്രധാന പ്രത്യേകത. ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ റഹീം ലോകകപ്പ് കളിച്ചേക്കുമായിരുന്നു എന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഷ്യാകപ്പില്‍ കളിച്ച ടീമില്‍ നിന്ന് ആറു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കങ്കാരു നാട്ടിലേക്ക് പോകുന്നത്. പര്‍വേസ് ഹൊസൈന്‍, അനാമുള്‍ ഹഖ്, മഹദി ഹസന്‍, മുഹമ്മദ് നയീം എന്നിവരെയാണ് ഒഴിവാക്കിയത്.

ലിട്ടണ്‍ ദാസിനൊപ്പം യാസിര്‍ അലി, നൂറുള്‍ ഹസന്‍, ഹസന്‍ മഹമ്മൂദ്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവരെയാണ് തിരിച്ചു വിളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചവരുടെ പട്ടികയിലുള്ള നാലാമനാണ് മഹമ്മദുള്ള. ഷക്കീബിന്റെ പ്രിയ കുട്ടുകാരന്‍ ടീമില്‍ ഉണ്ടാകുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button