ISLTop Stories

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ലൂണയുടെ ഉറപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് അഡ്രിയാന്‍ ലൂണ. അടുത്ത സീസണിലും താന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്ന് താരം ഉറപ്പുനല്‍കി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലൂണയുടെ പ്രതികരണം.

‘ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അവര്‍ ആഗ്രഹിച്ച കിരീടം നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്, ഫൈനലിലെത്തി തോല്‍ക്കുന്നത് ഒരു ആരാധകനും സഹിക്കില്ല.. ഞങ്ങള്‍ക്കും നിരാശയുണ്ട്. പക്ഷേ ഈ കളി തുടര്‍ന്നാല്‍ വരും സീസണില്‍ കിരീടം നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്- ലൂണ പറഞ്ഞു.

അടുത്ത സീസണില്‍ എന്തായാലും കൊച്ചിയിലുണ്ടാകുമെന്നും ലൂണ പറഞ്ഞു. കൊച്ചിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ലൂണ കൂട്ടിച്ചേര്‍ത്തു. ഫൈനലിലെ പരാജയം വേദനിപ്പിക്കുന്നതായിരുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്റെ പ്രതികരണം. ഒക്ടോബറിലാണ് അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ജൂലായോടെ പ്രീസീസണ്‍ തുടങ്ങിയേക്കും.

Related Articles

Leave a Reply

Back to top button