CricketTop Stories

ഇങ്ങനെ തകരാന്‍ സിംബാബ്‌വെയ്‌ക്കേ കഴിയൂ!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് തോറ്റെങ്കിലും സിംബാബ്‌വെയുടെ പ്രകടനത്തിന് കൈയ്യടിച്ച് ആരാധകര്‍. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 200 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വെറും 33.3 ഓവറില്‍ ആതിഥേയര്‍ ലക്ഷ്യംകണ്ടു.

സ്‌കോര്‍ബോര്‍ഡ് സൂചിപ്പിക്കും പോലെ മോശം പ്രകടനമായിരുന്നില്ല ആഫ്രിക്കക്കാരുടേത്. ഒരുഘട്ടത്തില്‍ നാലു വിക്കറ്റിന് 185 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. അതും 42.3 ഓവറില്‍. 250 റണ്‍സിന് മുകളില്‍ ഏവരും പ്രതീക്ഷിച്ചിടത്തു നിന്നാണ് തകര്‍ച്ച തുടങ്ങുന്നത്. 91 പന്തില്‍ 72 റണ്‍സെടുത്ത യുവതാരം വെസ്ലി മഡേവേരയുടെ പുറത്താകലാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്.

പിന്നാലെ വന്നവര്‍ക്ക് ആര്‍ക്കും ഒന്നും ചെയ്യാനായില്ല. അവസാന അഞ്ചു പേര്‍ക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. തദിവാന്‍സെ മറുമനി (45), റെഗീസ് ചക്ബാ (31) എന്നിവര്‍ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. സൂപ്പര്‍താരം സിക്കന്തര്‍ റാസ വെറും അഞ്ച് റണ്‍സെടുത്ത് പുറത്തായത് ടീമിനെ ബാധിച്ചു.

മറുപടി ബാറ്റിംഗില്‍ അനായാസം റണ്‍സ് മറികടക്കാന്‍ സാധിച്ചെങ്കിലും അഞ്ച് വിക്കറ്റ് നേടാനായത് സിംബാബ്‌വെയ്ക്ക് നേട്ടമായി. 80 പന്തില്‍ 48 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നപ്പോള്‍ 9 പന്തില്‍ 32 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ജയം വേഗത്തിലാക്കി.

Related Articles

Leave a Reply

Back to top button