FootballTop Stories

നെയ്മര്‍ പരിശീലനത്തിന് എത്തുന്നത് മദ്യപിച്ച്, ഗുരുതര ആരോപണം

പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍. നെയ്മര്‍ പലപ്പോഴും കൃത്യ സമയത്ത് പരിശീലനത്തിന് എത്താറില്ലെന്നും വന്നാല്‍ തന്നെ മദ്യപിച്ച് മദോന്മത്തനായിട്ടാണ് ഗ്രൗണ്ടിലിറങ്ങാറുള്ളതെന്നും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ഡാനിയേല്‍ റിയോളോയാണ് ആരോപിച്ചത്. യൂറോപ്യന്‍ മാധ്യമങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിഎസ്ജിയോട് ശത്രുതാപരമായിട്ടാണ് നെയ്മര്‍ പെരുമാറുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. ഈ ആരോപണങ്ങളോട് ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തോടെ ആരാധകരെല്ലാം നെയ്മറിനെതിരേ തിരിഞ്ഞിരിക്കുകയാണ്. നെയ്മറിന്റെ പിഎസ്ജിയിലെ ഭാവി അത്ര സുരക്ഷിതമല്ലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

Related Articles

Leave a Reply

Back to top button