ISLTop Stories

എഫ്‌സി ഗോവ അടുത്ത സീസണിനായി ഒരുക്കം തുടങ്ങി

ഐഎസ്എല്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് എഫ്‌സി ഗോവ. കളിച്ച സീസണുകളിലൊക്കെ സ്ഥിരതയോടെ കളിച്ച് ഐഎസ്എല്‍ ഷില്‍ഡ് അടക്കം നേടാന്‍ എഫ്‌സി ഗോവക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഗോവയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനക്കാരായാണ് ഗോവന്‍ ടീം ഫിനിഷ് ചെയ്തത്. പരിക്കും മറ്റ് പല കാരണങ്ങളും ഇതിനു കാരണമായി പറയാമെങ്കിലും പ്രധാന കാരണം ഗോവന്‍ കോച്ച് ജുവാന്‍ ഫെരണ്ടോ ടീം വിട്ടതാണ്. പിന്നീട് അദ്ദേഹം ഐഎസ്എല്ലില്‍ തന്നെ മറ്റൊരു ടീമായ എടികെ മോഹന്‍ബാഗാന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തു. ജുവാന് പകരം സഹ പരിശീലകനായ ഡെറിക് പെരേര സ്ഥാനം ഏറ്റെങ്കിലും ഗോവയെ രക്ഷിക്കാന്‍ സാധിച്ചില്ല.

അടുത്ത സീസണിലേക്ക് ഇപ്പോള്‍ ഗോവന്‍ പരിശീലകനായ ഇന്ത്യന്‍ കോച്ച് ഡെറിക് പെരേര തുടരാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ ഈ മാസം തന്നെ പുതിയ ഒരു ഫോറിന്‍ കോച്ചിനെ സൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ് എഫ്‌സി ഗോവ. ഫെരണ്ടോയുടെ കീഴില്‍ പരിശീലിച്ച മോഹന്‍ ബഗാന്‍ ഈ സീസണിന്റെ പ്ലേയോഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്

എഫ്‌സി ഗോവന്‍നിരയിലെ വിദേശ കളിക്കാരായ ആല്‍ബര്‍ട്ടോ നൊഗുയേര, ഡിലാന്‍ ഫോക്‌സ്, അയിരം ഖബ്രേര,ഇവാന്‍ ഗോണ്‍സാലസ്, എടു ബെഡിയ എന്നിവരുടെ കരാര്‍ ഈ സീസണോടു കൂടി അവസാനിക്കും. മറ്റൊരു വിദേശ തരമായ ജോര്‍ജ് ഒര്‍ടിസ് ഗോവയും ആയുള്ള കരാര്‍ റദാക്കി ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. ഇതില്‍ ക്യാപ്റ്റന്‍ എടു ബേഡിയയും ഒഴികെ ബാക്കി എല്ലാ പ്ലയേഴ്സിനെയും ഒഴിവാക്കാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button