ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിനെ തേടി പരസ്യക്കാരുടെ കുത്തൊഴുക്ക് !

വരും സീസണിലെ ഔദ്യോഗിക ക്രഞ്ച് പങ്കാളിയായി നെസ്ലെ മഞ്ചിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. 1999-ല്‍ ആരംഭിച്ച നെസ്ലെ മഞ്ച്, മിഠായി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രാജ്യത്തെ പ്രിയങ്കരമായ ട്രീറ്റുകളിലൊന്നാണ്. ‘കെബിഎഫ്സി കുടുംബത്തിലേക്ക് മഞ്ചിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. യുവതലമുറയെ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സഹായിക്കാനും പ്രോത്സാഹനം നല്‍കാനും ഞങ്ങള്‍ക്ക് പൊതുകാഴ്ചപ്പാടുണ്ട്. അതു പങ്കുവയ്ക്കുന്നു.

ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും കൂടി അവരുടെ ലക്ഷ്യം പിന്തുടരാന്‍ കഴിയുമെന്നും അവരെ പ്രചോദിപ്പിക്കാന്‍ ഞങ്ങള്‍ക്കാകുമെന്നും പ്രതീക്ഷിക്കുന്നു. നമ്മുടെയൊക്കെ കൂടെ ഏറെക്കാലമായി നെസ്ലെ മഞ്ച് ഉണ്ട്. അവരുടെ പൈതൃകത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

” കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ മഞ്ച് ആവേശത്തിലാണ്. കെബിഎഫ്സിയുമായുള്ള പങ്കാളിത്തം സ്വാഭാവികമായി സംഭവിച്ചതാണ്. യുവജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ ലക്ഷ്യമാണ്. ഐഎസ്എല്ലിലെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നാണ് കെബിഎഫ്സി. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ എല്ലായ്പ്പോഴും യുവാക്കളെ അവരുടെ വഴിയില്‍ വരുന്ന ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനും അവരുടെ കഴിവുകളെ തിളക്കമുള്ളതാക്കി മാറ്റാനും പ്രചോദിപ്പിക്കുന്നു നെസ്ലെ ഇന്ത്യ ലിമിറ്റഡിന്റെ കണ്‍ഫെക്ഷനറി ഡയറക്ടര്‍ രൂപാലി രത്തന്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button