IPLTop Stories

ഇത്തവണ ഐപിഎല്ലിലെ കോടീശ്വരന്‍ ഈ വിന്‍ഡീസ് താരം!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലം നടക്കാനിരിക്കേ എല്ലാവരും ആവേശത്തിലാണ്. പല വിദേശതാരങ്ങളും ഐപിഎല്‍ കരാര്‍ ലഭിച്ചാല്‍ കരിയര്‍ രക്ഷപ്പെട്ടുവെന്ന് ചിന്തിക്കുന്നവരാണ്. ഇത്തവണ ലീഗില്‍ കോടീശ്വരനായി മാറാന്‍ സാധ്യതയുള്ള ഒരു താരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റെമാരിയോ ഷെപ്പേര്‍ഡ് ആണ്. വിന്‍ഡീസിനായി ഏകദിനങ്ങളിലും ട്വന്റി-20യിലും തകര്‍പ്പന്‍ പ്രകടനമാണ് ഈ യുവതാരം നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഓള്‍റൗണ്ടര്‍ക്കായി ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ ഏതറ്റം വരെയും പോകും.

135-145 കിലോമീറ്റര്‍ വേഗത്തില്‍ സ്ഥിരമായി പന്തെറിയാനും മധ്യനിരയില്‍ കൂറ്റനടികള്‍ നടത്താനും ശേഷിയുള്ള താരമാണ് ഷെപ്പേര്‍ഡ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള കഴിവുണ്ട്. വിന്‍ഡീസ് ഈ താരത്തെ ഇതുവരെ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. താരലേലത്തില്‍ പത്തുകോടിക്ക് മുകളിലുള്ള വില ഷെപ്പേര്‍ഡിന് കിട്ടുമെന്നുറപ്പാണ്.

Related Articles

Leave a Reply

Back to top button