CricketTop Stories

ശ്രേയസ് അയ്യര്‍ക്ക് ഐസിസി അംഗീകാരം

ഐസിസിയുടെ പ്ലെയെര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക്. ശ്രീലങ്കയിക്ക് എതിരായ ട്വന്റി-ട്വന്റി പരമ്പരയിലെ മിന്നും പ്രകടനത്തിനാണ് അംഗീകാരം. ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്ന യുഎയുടെ വൃത്ഥ്യ അരവിന്ദ്, നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് എന്നിവരെ പിന്തള്ളിയാണ് അയ്യര്‍ ഈ നേട്ടത്തില്‍ എത്തിയത്.

പ്ലെയെര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ നാലാമത്തെ ഇന്ത്യന്‍ പ്ലെയറാണ് ശ്രേയസ് അയ്യര്‍. ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത് രവിചന്ദ്ര അശ്വനും, റിഷാബ് പന്തും, ഭുവനേശ്വര്‍ കുമാറും ആയിരുന്നു. ശ്രീലങ്കയിക്ക് എതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ അയ്യര്‍ മിന്നും ഫോമിലായിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടിയ താരത്തെ ആ പാരമ്പരയില്‍ പുറത്താക്കാന്‍ ഒരു ശ്രീലങ്കന്‍ താരത്തിനും സാധിച്ചിരുന്നില്ല.

174 സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ഈ പരമ്പരയോടുകൂടി ഐസിസിയുടെ ട്വന്റി-ട്വന്റി ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 27 സ്ഥാനം മെച്ചപ്പെടുത്തി 18ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുന്നിലുണ്ടായ വെസ്റ്റ് ഇന്‍ഡീസുമായുണ്ടായ മത്സരത്തിലും ലഭിച്ച അവസരം ശ്രേയസ് മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നു.

Related Articles

Leave a Reply

Back to top button