CricketTop Stories

സോണി ചെറുവത്തൂര്‍ കണ്ടെത്തിയ പ്രതിഭ!! അറിയാം കേരളത്തിന്റെ ബൗളിംഗ് സെന്‍സേഷന്‍ ഏദന്‍ ആപ്പിളിനെപ്പറ്റി!!

ആരാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ പതിനാറം വയസില്‍ അരങ്ങേറിയ ഏദന്‍ ആപ്പിള്‍ ടോം. സിനിമക്കഥയെ വെല്ലുന്ന ഈ കൗമാര താരത്തിന്റെ ബൗളിംഗ് മികവിലാണ് കേരളം മേഘാലയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യദിനം രാജകീയമാക്കിയത്. യുഎഇയില്‍ ജനിച്ചുവളര്‍ന്ന ഏദന്റെ കരിയര്‍ മാറിമറിയുന്നത് സോണി ചെറുവത്തൂരെന്ന മുന്‍ കേരള ക്യാപ്റ്റന്‍ കോച്ചായി അറേബ്യന്‍ മണ്ണില്‍ എത്തുമ്പോഴാണ്.

ദുബായില്‍ സോണി പരിശീലിപ്പിച്ച സെന്ററിലേക്ക് ഏദന്‍ വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. കേരളാ ക്രിക്കറ്റില്‍ സോണിക്ക് ഉത്തരവാദിത്തം കിട്ടിയപ്പോള്‍ ദുബായില്‍ നിന്ന് പതിയെ തിരുവനന്തപുരത്തേക്ക് എത്തി അദേഹം. മരുതംകുഴിക്കടുത്ത് ലൗ ഓള്‍ എന്ന സ്ഥാപനത്തില്‍ പരിശീലകനായി. പിന്നാലെ ഏദനും ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തി. സോണിയെന്ന പരിശീലകന്‍ അച്ഛന്‍ ആപ്പള്‍ ടോം പ്രതീക്ഷയര്‍പ്പിച്ചു. മകന് വേണ്ടി ദുബായിലെ ജോലി വേണ്ടെന്ന് വച്ചു. പിടിപി നഗറില്‍ ഫ്‌ളറ്റിലായി അച്ഛനും മകനും താമസം.

രാവും പകലുമില്ലാത്തെ സോണിക്ക് കീഴില്‍ പരിശീലനം. റോങ് ഫുട്ടില്‍ പന്തെറിയുന്ന കൊച്ചു പയ്യന്‍ അതിവേഗമാണ് പേസ് ബൗളിങ്ങിലെ ബാല പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്. അപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത്‌ലറ്റിക്‌സിലെ ഫിറ്റ്‌നസ് ട്രെയിനാറായ ഷാനാവസിന്റെ കൈയിലേക്ക് ഈ പയ്യനെ സോണി ഏല്‍പ്പിച്ചു. ഇതോടെ കൂടുതല്‍ വേഗത പയ്യന്റെ പന്തുകള്‍ക്ക് കൈവന്നു. ഹെല്‍മറ്റില്ലാതെ ഈ കൊച്ചു മിടകുക്കനെ നേരിടുക കോച്ചിനും പോലും അസാധ്യമായി. ഒന്നരക്കൊല്ലം കൊണ്ട് വമ്പന്‍ വേഗത പന്തുകള്‍ക്ക് കൈവന്നു. ലൗ ഓളില്‍ സോണിയുടെ സഹപരിശീകനായ കാര്‍ത്തിക് രാജും നിര്‍ണ്ണായക സ്വാധീനമായി.

ജില്ലാ ലീഗില്‍ ചില ടീമുകള്‍ക്ക് വേണ്ടി ഏദന്‍ പന്തെറിഞ്ഞു. ഈ പതിനാറുകാരന്റെ ബൗളിങ്ങ് തിരുവനന്തപുരം ഡിസ്ട്രിക്ട് അസോസിയേഷന്‍ സെക്രട്ടറിയായ വിനോദ് കാണാനിടയായതാണ് നിര്‍ണ്ണായകമായത്. തൊടുപുഴയില്‍ 19 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ക്ലബ് മത്സരത്തില്‍ വിനോദിന്റെ ടീമില്‍ ഈഡനും ഇടം നേടി. മാസ്റ്റേഴ്‌സ് ക്ലബ്ബിന് വേണ്ടി നടത്തിയ പോരാട്ടം ശ്രദ്ധയില്‍ പെട്ടത് കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പര്‍ കൂടിയായ സിഎം ദീപക്കിന്റെ കണ്ണിലും. പ്രതിഭ അങ്ങനെ കെസിഎയുടെ ശ്രദ്ധയിലുമെത്തി.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യം കളിച്ച കേരളാ താരമാണ് ടിനു യോഹന്നാന്‍. ഈ പേസ് ബൗളറാണ് ഇന്ന് രഞ്ജി ടീമിന്റെ പരിശീലകന്‍. ദീപക്കില്‍ നിന്നും ഈഡന്റെ ബൗളിങ് മൂര്‍ച്ച ടിനുവും തിരിച്ചറിഞ്ഞു. സോണിയോട് ടിനു കാര്യങ്ങളും തിരക്കി. ഇതോടെ അണ്ടര്‍ 19 കേരളാ ടീമിലേക്ക് ഈ പതിനാറുകാരന്‍ എത്തി. ആദ്യ ചതുര്‍ദിന മത്സരത്തില്‍ തന്നെ അണ്ടര്‍ 19 ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റും. അങ്ങനെ കോവിഡുകാലത്തെ കഠിന പരിശീനം ഈഡന് നല്‍കിയത് സ്വപ്ന തുല്യമായ തുടക്കം. അണ്ടര്‍ 19 ക്രിക്കറ്റിലെ മികവ് രഞ്ജി ക്യാമ്പിലും ഇടം നല്‍കി. ശ്രീശാന്തിന്റെ സാന്നിധ്യവും ടിനുവിന്റെ പരിശീലനും അത്മവിശ്വാസം കൂട്ടി. അങ്ങനെ അവസാന ഇലവനിലുമെത്തി ഈ പത്തനംതിട്ടക്കാരന്‍.

രഞ്ജി ട്രോഫിക്ക് മുന്നോടിയായി കേരള ടീമിന്റെ ക്യാമ്പില്‍ നെറ്റ്സില്‍ പന്തെറിയാന്‍ കോച്ച് ടിനു യോഹന്നാന്‍ വിളിക്കുമ്പോള്‍ ഏദന്‍ ആപ്പിള്‍ ടോമെന്ന പതിനാറുകാരന്‍ കരുതിയില്ല അത് തന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ക്യാമ്പിന് ശേഷം പ്രഖ്യാപിച്ച ടീമില്‍ ഏവരേയും ഞെട്ടിച്ച് ആ പ്ലസ് വണ്‍കാരന്റെ കൗതുകമുള്ളപേരുമുണ്ടായിരുന്നു. അവനെറിയുന്ന പന്തുപോലെ അതിവേഗത്തില്‍ തന്നെ കരിയറിലും കുതിപ്പുണ്ടാക്കാന്‍ ഏദനിപ്പോള്‍ കഴിഞ്ഞിരിക്കുന്നു. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഗുജറാത്തിനെതിരായ 5 വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആകെ 15 വിക്കറ്റാണ് ഏദന്‍ സ്വന്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് ആലുവ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടന്ന രഞ്ജി ട്രോഫി ടീമിന്റെ ക്യാമ്പില്‍ നെറ്റ് ബൗളര്‍ ആയി പങ്കെടുക്കാന്‍ നിര്‍ദ്ദേശം കിട്ടിയത്. പിന്നീട് നടന്നതെല്ലാം ചരിത്രമായി മാറുകയും ചെയ്തു.

Related Articles

Leave a Reply

Back to top button