IPLTop Stories

അഹമ്മദാബാദ് ടൈറ്റന്‍സിന്റെ പേരിലെ കഥ ഇങ്ങനെയാണ്

പുതിയ സീസണില്‍ രണ്ട് ഐപിഎല്‍ ടീമുകളാണ് കളിക്കുന്നത്. ഒരു ടീം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. ഈ ടീമിന്റെ ഉടമസ്ഥര്‍ ഗോയെങ്കെ ഗ്രൂപ്പാണ്. രണ്ടാമത്തെ ടീമായ അഹമ്മദാബാദ് അവരുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. അഹമ്മദാബാദ് ടൈറ്റന്‍സ് എന്നാണ് ടീമിന്റെ പേര്. ടൈറ്റന്‍സ് എന്നത് ക്രിക്കറ്റ് ലോകത്ത് ചിരപരിചിത നാമമാണ്. ദക്ഷിണാഫ്രിക്കയിലെയും ന്യൂസിലന്‍ഡിലെയുമൊക്കെ പ്രാദേശിക ക്ലബുകള്‍ക്ക് ടൈറ്റന്‍ എന്നുള്ള പേരുകള്‍ പണ്ടുമുതലേയുണ്ട്. ടൈറ്റന്‍ എന്ന വാക്കിന്റെ ഗ്രീക്കിലുള്ള അര്‍ത്ഥം ശക്തനായവന്‍ എന്നവാണ്. കരുത്തിലും ബുദ്ധിയിലും കൂര്‍മബുദ്ധിയും ശക്തിയുള്ളയാളുമെന്നാണ് വിവക്ഷിക്കുന്നത്.

ഐപിഎല്‍ ആരാധകര്‍ പുതിയ പേരിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ലക്‌നൗ ടീമിനെക്കാള്‍ മികച്ച പേരാണിതെന്നാണ് പലരുടെയും അഭിപ്രായം. 15 കോടി രൂപ മുടക്കി ഹര്‍ദിക് പാണ്ഡ്യയെ ടീം നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നു. റഷീദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ലേലത്തിനു മുമ്പ് ടീമിലെത്തിച്ച മറ്റ് രണ്ട് താരങ്ങള്‍. യഥാക്രമം 15, 8 കോടി രൂപ വീതമാണ് ഈ താരങ്ങള്‍ക്ക് ലഭിക്കുക. ആശിഷ് നെഹ്‌റയാണ് ടീമിന്റെ ഹെഡ് കോച്ച്. ഗാരി കിര്‍സ്റ്റണ്‍ ടീമിന്റെ മെന്ററാകും.

Related Articles

Leave a Reply

Back to top button