CricketTop Stories

രണ്ടുംകല്പിച്ച് ലക്‌നൗ! നോട്ടമിട്ടിരിക്കുന്നത് സൂപ്പര്‍താരങ്ങളെ

ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നൗ ഫ്രാഞ്ചൈസി ലേലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ടീമിന്റെ മെന്ററായും, ആന്‍ഡി ഫ്‌ലവറിനെ പരിശീലകനായും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം കെ എല്‍ രാഹുലിനെ തങ്ങളുടെ നായകനായി ലക്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പക്ഷേ വന്നിട്ടില്ല.

കെ എല്‍ രാഹുലിനെ നായകനായി തീരുമാനിച്ചു കഴിഞ്ഞ ലക്‌നൗ ഫ്രാഞ്ചൈസി, അഫ്ഗാനിസ്ഥാന്റെ വലം കൈയ്യന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ലേലത്തിന് മുന്നേ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ലക്‌നൗവിനൊപ്പം ഐപിഎല്ലിലേക്ക് എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയും നോട്ടമിട്ടിരിക്കുന്നതിനാല്‍ റാഷിദ് ഖാനെ സ്വന്തമാക്കുക അവരെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല.

കരാറുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും (ലക്‌നൗ & അഹമ്മദാബാദ്) റാഷിദ് ഖാനെ സമീപിച്ചു കഴിഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്. ഇതില്‍ അഹമ്മദാബാദ് ടീമിലേക്ക് റാഷിദ് പോകാനുള്ള സാധ്യതകളാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. അത് കൊണ്ടു തന്നെ റാഷിദിനെ ലഭിച്ചില്ലെങ്കില്‍ പകരം ടീമിലെത്തിക്കേണ്ട രണ്ട് താരങ്ങളേയും ലക്‌നൗ ഫ്രാഞ്ചൈസി നോട്ടമിട്ട് വെച്ചിട്ടുണ്ട്. ഓസ്‌ട്രേലിയുടെ മാര്‍ക്കസ് സ്റ്റോയിനിസും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമാണ് ഇത്. ഏതെങ്കിലും കാരണവശാല്‍ റാഷിദ് ഖാനെ ലേലത്തില്‍ നിന്ന് ലഭിക്കാതെ വരുകയാണെങ്കിലാകും റബാഡ, സ്റ്റോയിനിസ് എന്നിവര്‍ക്കായി ലക്‌നൗ രംഗത്തെത്തുക.

Related Articles

Leave a Reply

Back to top button