IPLTop Stories

ലക്‌നൗ ഐപിഎല്ലിന്റെ പേര് പുറത്ത്?

അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ലക്‌നൗ ടീമിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ചെറിയൊരു സൂചന പുറത്തുവന്നു. മുമ്പ് പൂനെ ടീമിന്റെ ഉടമസ്ഥരായ ഗോയങ്കെ ഗ്രൂപ്പാണ് ലക്‌നൗ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥര്‍. ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പുതിയ പേര് സംബന്ധിച്ച സൂചനകളുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നാണ് ഇന്‍സ്റ്റാഗ്രാം പേജിന്റെ പേരായി നല്കിയിരിക്കുന്നത്. ഇതുതന്നെയാകും ടീമിന്റെ ഔദ്യോഗിക പേരെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ടീം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുറച്ചുദിവസം കൂടി കാത്തിരിക്കേണ്ടിവരും.

Related Articles

Leave a Reply

Back to top button